Surinder Kaur | |
---|---|
ജന്മനാമം | Surinder Kaur |
പുറമേ അറിയപ്പെടുന്ന | Nightingale of Punjab |
ജനനം | 25 നവംബർ 1929 |
ഉത്ഭവം | Lahore, British India |
മരണം | 14 ജൂൺ 2006 New Jersey, United States | (പ്രായം 76)
വിഭാഗങ്ങൾ | Folk, Filmi |
തൊഴിൽ(കൾ) | Singer-songwriter, Playback singing |
വർഷങ്ങളായി സജീവം | 1943–2006 |
പഞ്ചാബി ഗായികയും പാട്ടെഴുത്തുകാരിയുമാണ്സുരീന്ദർ കൗർ (25 November 1929 – 14 June 2006).[1] നിരവധി പഞ്ചാബി നാടൻ പാട്ടുകൾ ആലപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 1948 നും 1952 നും ഇടയിൽ നിരവധി ഹിന്ദി ചലച്ചിത്ര ഗാനങ്ങൾക്കായും പാടി.[2][3]
ആറു ദശാബ്ദത്തോളം പഞ്ചാബി സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞു നിന്ന അവർ ബുല്ലേഷായുടേതടക്കം നിരവധി സൂഫി ഗീതങ്ങൾ ആലപിച്ചു. നന്ദ് ലാൽ നൂർപുരി, അമൃത പ്രീതം, മോഹൻ സിംഗ്, ശിവ്കുമാർ ബതാൽവി തുടങ്ങി പഞ്ചാബി സമകാലിക കവികളുടെയെല്ലാം വരികൾ അവർ പാടിയിട്ടുണ്ട്.
അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിൽ ഒരു പഞ്ചാബി-സിക്ക് കുടുംബത്തിൽ 1929 ൽ ജനിച്ചു. പ്രസിദ്ധ പഞ്ചാബി ഗായികയായ പർകാഷ് കൗറിന്റെ സഹോദരിയാണ്. സുരീന്ദറിന്റെ മകൾ ഡോളി ഗുലേറിയയും ഗായികയാണ്.[4]
1941 -ൽ പെഷവാർ റേഡിയോയിൽ ലൈവ് പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ഇവർ ഗായകജീവിതം തുടങ്ങിയത്. 1943 ആഗസ്ത് 31 -ന് സഹോദരിയ്ക്കൊപ്പം ആൽബം ഇറക്കുകയും ഇന്ത്യൻ ഉപഭൂഖണ്ഡമാകെ അറിയപ്പെടുന്നവരായി മാറുകയും ചെയ്തു.[5][5][5][5][
1947 ൽ വിഭജനാനന്തരം ഡൽഹിയിലെ ഘാസിയാബാദിലേക്കു വന്നു. 1948 ൽ ഡൽഹി സർവകലാശാല അധ്യാപകനായ ജോഗീന്ദർ സിംഗ് സോദിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ പിന്തുണയോടെ മുംബെയിലേക്കു മാറിയ അവർ നിരവധി ഹിന്ദി ചലചച്ചിത്രങ്ങളിൽ പാടി. 1952 ൽ ഡൽഹിയിലേക്കു തിരിച്ചു വന്നു. 1951ൽ റിലീസായ ബടി ബഹു (1951) എന്ന ചിത്രത്തിൽ സുരീന്ദർ കൗർ മുഖ്യഗായികയായി പാടിയ ദുനിയാ സെ ന്യാരി ഗോരി തേരി സസുരാൽ... എന്ന സംഘഗാനത്തിൽ ലതാ മങ്കേഷ്കർ കോറസ് ആലപിച്ചിരുന്നു. ലതാമങ്കേഷ്‌കർ മുഖ്യഗായികയായി നിരവധി സംഘഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും മുഖ്യഗായികയായിട്ടല്ലാതെ പാടിയ ഒരേ ഒരു ഗാനമിതാണ്. (സംഗീതംഅനിൽ ബിശ്വാസ്).[6]
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഇപ്റ്റയുടെ സജീവ പ്രവർത്തകരായിരുന്നു സുരീന്ദറും ജോഗീന്ദറും. പഞ്ചാബിന്റെ ഉൾ ഗ്രാമങ്ങളിൽ പോലും സ്നേഹത്തിന്റയും ശാന്തിയുടയും ഗീതങ്ങളുമായി അവർ പാട്ടുകളവതരിപ്പിച്ചു. നിരവധി വിദേശ രാജ്യങ്ങളിലും അവർ സംഗീത അവതരണങ്ങൾ നടത്തിയിട്ടുണ്ട്.
2,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. സോധി 1976 ൽ സിംഗിന്റെ മരണ ശേഷം മകളുമൊത്തും ശിഷ്യർക്കുമൊപ്പം അവർ പാടി. രൂപീന്ദർ കൗർ ദുലേറിയ എന്ന ഡോളി ഗുലേറിയയുമൊത്തും അവരുടെ മകൾ സുനൈനിയുമൊത്തും 1995 ൽ 'സുരീന്ദർ കൗൾ – ത്രീ ജനറേഷൻസ്' എന്ന ആൽബം പുറത്തിറക്കി.[7]
1984 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും[8] 2006 ൽ പത്മശ്രീയും ലഭിച്ചു.[9]
14 ജൂൺ 2006ന് 77ാം വയസിൽ അമേരിക്കയിൽ വച്ച് അന്തരിച്ചു. പ്രധാനമന്ത്രയായിരുന്ന മൻമോഹൻ സിംഗ് അവരെ പഞ്ചാബി സംഗീതത്തിന്റെ ഇതിഹാസമായും പഞ്ചാബിന്റെ വാനമ്പാടി എന്നും വിശേഷിപ്പിക്കുകയുണ്ടായി. [10]
2006 ൽ ദൂരദർശൻ പുറത്തിറക്കിയ സുരീന്ദറിന്റെ ജീവിതത്തെ അധികരിച്ച് പുറത്തിറക്കിയ പഞ്ചാബ് ദി കോയൽ (പഞ്ചാബിന്റെ വാനമ്പാടി)എന്ന ഡോക്യുമെന്ററിക്ക് 2006 ൽ ദൂരദർശന്റെ ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി .[11]
{{cite web}}
: External link in |title=
(help)[പ്രവർത്തിക്കാത്ത കണ്ണി]