ഗ്രാം നെഗററ്റിവ് ബാക്ടീരിയയായ സ്യൂഡൊമൊണാസിനെ വളർത്താൻ ഉപയോഗിക്കുന്ന അഗർ മാധ്യമമാണ് സെട്രിമൈഡ് അഗർ (Cetrimide agar).[1] സെട്രിമൈഡ് ഉള്ളതുകാരണം സ്യൂഡോമൊണാസിനോട് സാദൃശ്യം പുലർത്തുന്ന മറ്റ് ബാക്ടീരിയയുടെ വളർച്ച കുറഞ്ഞുപോകുന്നതിനാൽ,[2] ഇതിനെ ഒരു തിരഞ്ഞെടുക്കപ്പെട്ട മാധ്യമമായി കണക്കാക്കുന്നു. സ്യൂഡൊമൊണാസ് ഉണ്ടാക്കുന്ന പയോസയനിനും ഫ്ലൂറസിനും പോലുള്ള നിറങ്ങൾ സെട്രിമൈഡ് അഗറിൽ വ്യക്തമായി നിരീക്ഷിക്കാനാവും.[3][4]സൗന്ദര്യവർദ്ധകവസ്തുക്കളിലും, മരുന്നുകളിലും, സ്പെസിമെനുകളിലും സ്യൂഡൊമൊണാസിന്റെ സാന്നിധ്യം അറിയാനായി സെട്രിമൈഡ് അഗർ പരക്കെ ഉപയോഗിച്ചു വരുന്നു.