സെൽഫ് പോർട്രെയ്റ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ

സെൽഫ് പോർട്രെയ്റ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ
Artemisia Gentileschi - Self-Portrait 5365
കലാകാരൻആർട്ടമേസ്യാ ജെന്റിലെസ്കി
വർഷംcirca 1616
Mediumoil on canvas
അളവുകൾ71.5 cm × 71 cm (28.1 ഇഞ്ച് × 28 ഇഞ്ച്)
സ്ഥാനംനാഷണൽ ഗാലറി, ലണ്ടൻ

1615-1617 നും ഇടയിൽ ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർട്ടമേസ്യാ ജെന്റിലെസ്കി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് സെൽഫ് പോർട്രെയ്റ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ. ചക്രവർത്തിയായ മാക്സെൻഷിയസിൻറെ കൈകളാൽ രക്തസാക്ഷിയായ കന്യകയായ ഒരു ക്രിസ്തീയ വിശുദ്ധയായിരുന്ന അലക്സാണ്ട്രിയയിലെ കാതറിനെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കാതറീൻ തന്റെ പതിനാലാമത്തെ വയസിൽ ക്രിസ്തുമതം സ്വീകരിക്കുകയും നൂറുകണക്കിനാളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനെതുടർന്ന് 18 വയസ്സുള്ളപ്പോൾ കാതറീൻ രക്തസാക്ഷിയായി. ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയുടെ ശേഖരത്തിൽ സംരക്ഷിച്ചിരിക്കുന്നു. 2018-ൽ അമേരിക്കൻ ഫ്രണ്ട്സ് ഗ്രൂപ്പിൽ നിന്ന് ഏകദേശം 2.7 ദശലക്ഷം ഡോളർ കൂടി ചേർത്ത് 3.6 ദശലക്ഷം ഡോളറിന് ഈ ചിത്രം നാഷണൽ ഗാലറി വാങ്ങി.[1][2]ജെന്റിലേച്ചി ഫ്ലോറൻസിലായിരിക്കുമ്പോഴാണ് ഈ ചിത്രം ചിത്രീകരിച്ചത്. ഈ ചിത്രം ഇപ്പോൾ ഉഫിസി ഗാലറിയിലുള്ള സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ (ആർട്ടെമിസിയ ജെന്റിലേസ്ച്ചി) (c.1619) എന്ന ചിത്രത്തിന് സമാനമാണ്. ഈ ചിത്രവും ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന സെൽഫ് പോർട്രെയിറ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയയും (1615-1617) ചിത്രീകരിക്കാൻ ജെന്റിലേസ്ച്ചി ഒരേ കാർട്ടൂൺ അല്ലെങ്കിൽ ചിത്രം തയ്യാറാക്കാൻ സഹായിക്കുന്ന ഡ്രോയിംഗ് തന്നെ ഉപയോഗിച്ചിരിക്കാം.[3][4]1612-ൽ പ്രസിദ്ധമായ ബലാത്സംഗ വിചാരണയ്ക്ക് ശേഷം ജെന്റിലേച്ചി ചിത്രീകരിച്ച നിരവധി രക്തസാക്ഷികളുടെ ചിത്രങ്ങളിലൊന്നാണിത്. സത്യം പറയാൻ നിർബന്ധിച്ചുകൊണ്ട് അവരുടെ വിരലുകൾ ചതക്കപ്പെട്ടിരുന്നു. [5]

ഉത്ഭവം

[തിരുത്തുക]

സെന്റ് കാതറിൻ എന്ന ജെന്റിലേച്ചിയുടെ സ്വയം ഛായാചിത്രത്തിന്റെ യഥാർത്ഥ ഉടമ അജ്ഞാതനാണ്. 1940 കളുടെ ആരംഭം വരെ ചാൾസ് മേരി ബൗഡ്‌വില്ലെ തന്റെ മകന് പെയിന്റിംഗ് നൽകിയതുവരെ അത് എവിടെയായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടില്ല.[6] 2017 ഡിസംബർ 19 ന് പാരീസിലെ ഹോട്ടൽ ഡ്രൂട്ടിൽ 2.4 മില്യൺ ഡോളറിന് വിൽക്കുന്നതുവരെ ഈ പെയിന്റിംഗ് ബൗഡ്‌വില്ലെയുടെ സ്വകാര്യ ശേഖരത്തിൽ തുടർന്നു.[7][8] 1.9 മില്യൺ ഡോളറിന്റെ വില യഥാർത്ഥ എസ്റ്റിമേറ്റ് 300,000 മുതൽ 400,000 ഡോളർ വരെ കൂടുതലാണ്.[9]ലണ്ടൻ ആസ്ഥാനമായുള്ള ഡീലർമാരായ മാർക്കോ വോയ്‌നയും ഫാബ്രിസിയോ മൊറെറ്റിയും ചേർന്നാണ് ഈ ചിത്രം വാങ്ങിയത്. 2014-ൽ ഒരു മില്ല്യൺ ഡോളറിന് വിറ്റ മേരി മഗ്ദലിൻ ഇൻ എക്സ്റ്റസിയുടെ ജെന്റിലേച്ചി ചിത്രത്തിന്റെ റെക്കോർഡ് വില ഈ ചിത്രം മറികടന്നു. ജെന്റിലേച്ചിയുടെ സൃഷ്ടികളുടെ റെക്കോർഡ് വിലയായിരുന്നു ഇത്. 2018 ജൂലൈയിൽ ലണ്ടനിലെ നാഷണൽ ഗാലറി 3.6 ദശലക്ഷം ഡോളറിന് (4.7 ദശലക്ഷം യുഎസ് ഡോളർ) ഡീലർമാരിൽ നിന്ന് പെയിന്റിംഗ് വാങ്ങിയതായി പ്രഖ്യാപിച്ചു.[10]പൗള റെഗോയുടെ അഞ്ച് പെയിന്റിംഗുകൾ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്ത 1991 ന് ശേഷം നാഷണൽ ഗാലറി ഏറ്റെടുത്ത ഒരു വനിതാ കലാകാരിയുടെ ആദ്യ ചിത്രമാണിത്.[11]

ചിത്രകാരിയെക്കുറിച്ച്

[തിരുത്തുക]
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[12]

അവലംബം

[തിരുത്തുക]
  1. Dex, Robert (2018-07-06). "National Gallery spends £3.6m on rare painting to boost women's art". Evening Standard. Retrieved 2018-07-06.
  2. "Rare self portrait by Artemisia Gentileschi enters the collection". National Gallery. 2018-07-06. Retrieved 2018-07-06.
  3. "X-ray of Uffizi's Artemisia Gentileschi reveals a tantalising underpainting". theartnewspaper.com. Retrieved 2019-04-11.
  4. "Newly Discovered Drawings Beneath a Work by Artemisia Gentileschi Suggest She Often Used Herself as a Model". artnet News (in അമേരിക്കൻ ഇംഗ്ലീഷ്). 2019-03-07. Retrieved 2019-04-11.
  5. National Gallery buys Artemisia Gentileschi masterpiece for £3.6m, 6 July 2018 in The Guardian
  6. "The National Gallery's New Artemisia Gentileschi Should Be a Triumph—But Clouds Are Forming Over Its Ownership During WWII". artnet News (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-12. Retrieved 2019-03-15.
  7. "The National Gallery's New Artemisia Gentileschi Should Be a Triumph—But Clouds Are Forming Over Its Ownership During WWII". artnet News (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-12. Retrieved 2019-03-15.
  8. Newly discovered Artemisia Gentileschi painting sells for €2.4m at auction in Paris
  9. Press release by auctioneer Christophe Joron-Derem on Drouot website with link to video presentation by art expert Eric Turquin with close-up details of this painting
  10. "London's National Gallery (Finally) Buys a Painting by Artemisia Gentileschi, Pioneering Female Artist of the Italian Renaissance". artnet News (in അമേരിക്കൻ ഇംഗ്ലീഷ്). 2018-07-06. Retrieved 2019-03-15.
  11. "National Gallery buys £3.6m masterpiece" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-07-06. Retrieved 2019-03-15.
  12. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.

ജെന്റിലേച്ചിയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും

[തിരുത്തുക]
  • Locker, Jesse. Artemisia Gentileschi: The Language of Painting. New Haven: Yale University Press, 2015.
  • Barker, Sheila, Artemisia Gentileschi in a Changing Light. Turnhout: Harvey Miller, 2017
  • Bal, Meike, Mary Garrard, and Nanette Salomon. The Artemisia Files: Artemisia Gentileschi for Feminists and Other Thinking People. Chicago: University of Chicago Press, 2006