സ്നാപക യോഹന്നാൻ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
കഥ | ബൈബിൾ |
തിരക്കഥ | മുട്ടത്തുവർക്കി |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി സുകുമാരൻ നായർ ജോസ് പ്രകാശ് വിജയലക്ഷ്മി ശാന്തി അടൂർ പങ്കജം കാഞ്ചന കൊട്ടാരക്കര ശ്രീധരൻ നായർ മിസ്സ് കുമാരി പങ്കജവല്ലി |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | തിരുനയിനാർ കുറിച്ചി വയലാർ രാമവർമ |
ഛായാഗ്രഹണം | എൻ. ഗോപാലകൃഷ്ണൻ |
ചിത്രസംയോജനം | എൻ.എസ് മണി |
വിതരണം | എ. കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 31/03/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്നാപക യോഹന്നാൻ.[1] യേശുദേവന്റെ ജനനം മുതൽ കുരിശുമരണം വരെയുള്ള സംഭവങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ കഥയാണ് സ്നാപക യോഹന്നാന്റേത്. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രം നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യമാണ് അവതരിപ്പിച്ചത്. 1963 മാർച്ച് 31-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.