എറിക്കേസീ കുടുംബത്തിലെ പല ചെടികൾക്കും വടക്കേ അമേരിക്കയിൽ ഉപയോഗിക്കുന്ന ഒരു പേരാണ് ഹക്കിൾബെറി. വാക്സിനിയം, ഗേലുസേഷ്യ എന്നിവ രണ്ട് അടുത്ത ബന്ധമുള്ള ജനീറകൾ ആണ്. ഐഡഹോയിലെ സംസ്ഥാന ഫലമാണ് ഹക്കിൾബെറി. കിഴക്കൻ വടക്കുഭാഗത്ത് ഗേലുസേഷ്യ ജനുസിൽപ്പെട്ട നാല് ഇനം ഹക്കിൾബെറിയാണ് സാധാരണയായി കാണപ്പെടുന്നത് പ്രത്യേകിച്ച് ജി. ബക്കാട്ട, ബ്ലാക്ക് ഹക്കിൾബെറി എന്നിവയാണ്.[1]