ഹനാൻ അൽ ഹുറൂബ് | |
---|---|
ജനനം | ബെത്ലഹെം |
പൗരത്വം | ഫാലസ്തീനിയൻ |
തൊഴിൽ | അദ്ധ്യാപിക |
പുരസ്കാരങ്ങൾ | Global Teacher Prize (2016) |
വെബ്സൈറ്റ് | https://twitter.com/hanan_hroub |
അധ്യാപകരുടെ ഓസ്കാർ അവാർഡ് എന്ന പേരിലറിയപ്പെടുന്ന ആഗോള അധ്യാപക അവാർഡ് നേടിയ ഫലസ്തീനിലെ അധ്യാപികയാണ് ഹനാൻ അൽ ഹുറൂബ്. വർക്കി ഫൗണ്ടേഷൻ എർപ്പെടുത്തുന്ന ലോകത്തിലെ മികച്ച അധ്യാപക അവാർഡ് നേടുന്ന രണ്ടാമത്തെ വനിതയാണ് ഹനാൻ..[1] 2016 മാർച്ചിൽ പ്രഖ്യാപിക്കുകുയം വിതരണം ചെയ്യുകയും ചെയ്ത അവാർഡ് ഹനാനിനാണ് ലഭിച്ചത്.ഫലസ്തീനിലെ അഭയാർഥി ക്യാമ്പുകളിൽ ജീവിക്കുന്ന കുട്ടികളിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയതാണ് ഇവരെ മികച്ച അധ്യാപികയായി തിരഞ്ഞെടുക്കാനുള്ള കാരണം. മാർപ്പയായ പോപ് ഫ്രാൻസിസ് ആണ് വിജയിയെ പ്രഖ്യാപിച്ചത്.[2][3][4][5] അമേരിക്കയിലെ നാൻസി അത് വെൽ ആണ് ഈ അവാർഡ് നേടുന്ന ആദ്യ അധ്യാപിക.
പാലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു ഹനാനിൻറെയും കുട്ടിക്കാലം. അവരുടെ കുട്ടികളും ഒരിക്കൽ വെടിവെപ്പിൻറെ ആഘാതത്തിന് ദൃക്സാക്ഷിയായി. ഈ സംഭവമാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഹനാനെ മുന്നിട്ടിറക്കാൻ പ്രേരിപ്പിച്ചത്. അക്രമമരുത് എന്ന മുദ്രാവാക്യത്തിൽ ഫലസ്തീനിലെ അഭയാർഥി കുട്ടികളെ അവർ വിദ്യാഭ്യാസത്തിലൂടെ വളരെ നല്ല ഗുണാത്മക സ്വഭാവമുള്ള കുട്ടികളാക്കി മാറ്റാൻ ശ്രമിച്ചു എന്നതാണ് ഇവരുടെ പ്രധാന സംഭാവന.ഇതെ കുറിച്ച് തൻറെ "വീ പ്ലേ ആൻറ് ലേൺ" എന്ന പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്.