ഹുസൈമ ബിൻത് നാസർ

ഹുസൈമ ബിൻത് നാസർ
Queen of Iraq

Queen of Syria
Tenure 8 March 1920 – 24 July 1920
മുൻഗാമി Title created
പിൻഗാമി Title abolished
Queen of Iraq
Tenure 23 August 1921 – 8 September 1933
മുൻഗാമി Title created
പിൻഗാമി Aliya bint Ali
ജീവിതപങ്കാളി Faisal I of Iraq
മക്കൾ
Princess Azza of Iraq
Princess Rajiha of Iraq
Princess Raifi'a of Iraq
King Ghazi I of Iraq
പിതാവ് Amir Nasser Pasha
മാതാവ് Dilber Khanum
കബറിടം Royal Mausoleum, Adhamiyah[1]
മതം Sunni Islam[2]

അറേബ്യൻ രാജകുമാരിയും മക്കയിലെ പ്രമുഖ ശരീഫാ കുടുംബാംഗവും ഇറാഖ്, സിറിയ എന്നീ രാജ്യത്തെ രാജ്ഞിയുമായിരുന്നു ഹുസൈമ ബിൻത് നാസർ (English :Huzaima bint Nasser (1884–1935)).

ജീവചരിത്രം

[തിരുത്തുക]

1884 ൽ ജനിച്ചു. നാസർ ബിൻ അലി പാഷയാണ് പിതാവ്. ജോർദാൻ രാജാവായിരുന്ന അബ്ദുള്ള ഒന്നാമന്റെ ഭാര്യ മുസ്ബഹ് ബിൻത് നാസറിന്റെ ഇരട്ട സഹോദരിയാണ് ഹുസൈമ. 1904ൽ, ഇസ്തംബൂളിൽ വെച്ച് സിറിയയിലെയും പിന്നീട് ഇറാഖിലെയും രാജാവായ ഫൈസൽ ഒന്നാമൻ രാജാവുമായുള്ള വിവാഹം നടന്നു. ഇവർക്ക് അസ്സ (1906-1936) റജിഹ(1907-1959) റൈഫിയ (1910-1934) എന്നീ മൂന്ന് പെൺകുട്ടികളും ഗാസി എന്ന പേരിൽ ഒരു ആൺകുട്ടിയും ജനിച്ചു. ഗാസി പിൽക്കാലത്ത് (1933-1939 വരെ) ഇറാഖിന്റെ രാജാവായി.

ഒന്നാം ലോക മഹായുദ്ദത്തിന് ശേഷം ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ യൂറോപ്പ്യൻ രാജ്യങ്ങൾക്കിടയിൽ വിഭജിക്കപ്പെടുകയോ സ്വതന്ത്രമായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തതോടെ, 1920ൽ ഫൈസൽ രാജാവ് സിറിയയിലെ രാജാവായി പ്രഖ്യാപിക്കപ്പെട്ടു. ഹുസൈമ സിറിയയിലെ രാജ്ഞിയായി. ഇതോടെ, ഹുസൈമ കുടുംബത്തോടൊപ്പം ഡമസ്‌കസിലെ രാജ കൊട്ടാരത്തിലേക്ക് താമസം മാറി. എന്നാൽ, നാലുമാസത്തിന് ശേഷം 1920 മാർച്ചിൽ നടന്ന ഫ്രാൻസ് - സിറിയ യുദ്ധത്തിൽ സിറിയ പരാജയപ്പെട്ടതോടെ, ഫൈസൽ രാജാവിനും ഹുസൈമ രാജ്ഞിക്കും സ്ഥാനം നഷ്ടമായി.

1921ൽ അന്താരാഷ്ട്ര കൽപന പ്രകാരം ബ്രിട്ടീഷ് സർക്കാർ ഫൈസൽ രാജാവിനെ ഇറാഖിന്റെ രാജാവാക്കാൻ തീരുമാനിച്ചു.ഇറാഖിലെ രാജാവാകാനുള്ള നിർദ്ദേശം ഫൈസൽ രാജാവ് സ്വീകരിച്ചു. ഹുസൈമയും മക്കളും ഇറാഖിന്റെ തലസ്താനമായ ബാഗ്ദാദിലേക്ക് താമസം മാറി.

1933ൽ ഫൈസൽ രാജാവ് മരണപ്പെട്ടു. ഇതേ തൂടർന്ന് അദ്ദേഹത്തിന്റെ മകൻ ഗാസി ഇറാഖിന്റെ രാജാവായി.

അന്ത്യം

[തിരുത്തുക]

1935 ൽ ബാഗ്ദാദിൽ വെച്ച് ഹുസൈമ മരണപ്പെട്ടു.[3].

അവലംബം

[തിരുത്തുക]
  1. Royal Ark
  2. IRAQ – Resurgence In The Shiite World – Part 8 – Jordan & The Hashemite Factors , APS Diplomat Redrawing the Islamic Map, 14 Feb 2005
  3. "Omnilexica.org". Archived from the original on 2017-08-28. Retrieved 2017-07-15.