ഹേമ സർദേശായി

Hema Sardesai
വിഭാഗങ്ങൾIndian classical music, Folk, Indipop
തൊഴിൽ(കൾ)Singer, Playback singer, Composer
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1989-present
വെബ്സൈറ്റ്HemaSardesai.com

ഹേമ സർദേശായി പ്രധാനമായി ഹിന്ദി സിനിമകളിൽ ഗാനങ്ങളാലപിക്കുന്ന ഒരു ഇന്ത്യൻ പിന്നണിഗായികയാണ്.  ഇക്കാലത്തിനിടയിൽ ഹേമ സർ‌ദേശായി അറുപതിലധികം ബോളിവുഡി ചിത്രങ്ങൾക്കുവേണ്ടിയും പോപ്പ് ആൽബങ്ങൾക്കുവേണ്ടിയും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളിലും അവർ സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു. സ്വപ്നയ്, ബിവി നമ്പർ 1, ജാനം സംഝാ കരോ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിലൂടെ 1997-ൽ അവർ പ്രശസ്തി നേടി.[1]

A young Hema Sardesai performing, c.1979

ജീവിതരേഖ

[തിരുത്തുക]

മുംബെയിൽ ജനിച്ച ഹേമ സർദേശായി ഗോവയിലാണ് വളർന്നത്. വളരെ ചെറിയ പ്രായത്തിൽ പാടുവാനാരംഭിച്ച ഹേമ എട്ടാമത്തെ വയസിൽ ഔരു നവരാരാത്രി ഉത്സവത്തിന് ഗാനം ആലപിച്ചുകൊണ്ടാണ് രംഗപ്രവേശനം നടത്തുന്നത്.

1989 ൽ “Goonj” എന്ന ചിത്രത്തിൽ ജൂഹി ചൌളയ്ക്കുവേണ്ടിയുള്ള ഗാനമാണ് സിനിമായിൽ ആദ്യമായി ആലപിച്ചത്. അതിനുശേഷം അറുപതിലധികം ഹിന്ദി ചിത്രങ്ങളിൽ പിന്നണിപാടി. വിശാൽ ഭരദ്വാജ്, ആനന്ദ്-മിലന്ദ്, അനുമാലിക്, പ്രീതം, എ.ആർ. റഹ്മാൻ, ഹിമേഷ് റെഷാമ്മിയ, രാജേഷ് റോഷൻ, നദീം-ശ്രാവൺ തുടങ്ങിയ പ്രതിഭാധനരോടൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു.

ജർമ്മനിയിൽ നടന്ന പതിനാറാമത് അന്താരാഷ്ട്ര പോപ്പ് ഗാനമത്സരത്തിൽ പങ്കെടുക്കുയും ഗ്രാൻറ് പ്രിക്സ് നേടാനും സാധിച്ചത് അവരുടെ ജീവിതത്തിലെ പ്രധാന നാഴികക്കാല്ലായിരുന്നു. ഇത് അവരുടെ കഴിവുകൾ ജനങ്ങൾക്കുമുന്നിൽ പ്രകടിപ്പിക്കുവാന്നും അനേകം ടി.വി. ഷോകളിലും ദേശീയ, അന്തർദേശീയ തൽസമയ സ്റ്റേജ് പ്രോഗ്രാമുകൾ നടത്തുവാനും അവസരം ലഭിക്കുന്നതിനു പര്യാപ്തമായി. ഐക്യനാടുകൾ, യു.കെ., ജർമ്മനി, ബെൽജിയം, സ്പെയിൻ, നെതർലാൻറ്സ്, ആസ്ട്രേലിയ, ന്യൂസിലാൻറ്, ഫിജി ദ്വീപുകൾ, വെസ്റ്റ് ഇൻഡീസ്, തായിലാൻറ്, നേപ്പാൾ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 

1997 ആഗസ്റ്റ് 15 ന്, ഹേമ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻറെ 50 ആം വർഷ ആഘോഷങ്ങളുടെ വേദിയിൽ സംഗീതപരിടപാടി അവതരിപ്പിച്ചിരുന്നു. അവർ സ്വന്തമായി രചിച്ച് ഈണമിട്ട "Mere Vatan Hindustan" എന്ന ഗാനം ന്യൂഡൽഹിയിലെ വിജയ് ചൌക്കിൽ വച്ച് ഏകദേശം 3 മില്ല്യൺ ജനങ്ങൾ സാക്ഷിയായ വേദിയിൽ ആലപിച്ചിരുന്നു. ഗാനം ഈ പ്രത്യേക സന്ദർഭത്തിനുവേണ്ടിമാത്രം രചിച്ചതായിരുന്നു. അവരുടെ 1999 ലെ ആൽബമായ “Piya Se Milke Aaye Nain” ആ സമയത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ആൽബത്തിനുള്ള അവാർഡ് അവർക്ക് നേടിക്കൊടുത്തു. അമിതാഭ് ബച്ചൻ‌ (Baghban), നസറുദ്ദീൻ ഷാ (Asambhav), ഗോവിന്ദ (Hum Do Hamara Do), ഷാരൂഖ് ഖാൻ (Josh) എന്നിങ്ങനെ നാലു സൂപ്പർ താരങ്ങൾക്കൊപ്പം പിന്നണി പാടുവാൻ അവസരം ലഭിച്ച ഏക ഗായികയാണ് ഹേമ സർദേശായി.

അവലംബം

[തിരുത്തുക]
  1. "People in the industry expected sexual favours from singer Hema Sardesai". Zee News (in ഇംഗ്ലീഷ്). 23 April 2013. Retrieved 2018-12-29.