സെർച്ച് എഞ്ചിൻ | |
വ്യവസായം | ഇന്റർനെറ്റ് |
സ്ഥാപിതം | 1996 |
മാതൃ കമ്പനി | വയർഡ് മാഗസിൻ |
വെബ്സൈറ്റ് | www |
ഹോട്ട്ബോട്ട് ആദ്യകാല ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളിൽ ഒന്നായിരുന്നു.
1996 മേയിലാണ് ഹോട്ട്ബോട്ട് തുടങ്ങിയത്. "വയർഡ്"(Wired) എന്ന മാസികയുടെ ഉടമസ്ഥഥതയിൽ ആയിരുന്നു ഹോട്ട്ബോട്ട് പ്രവർത്തനമാരംഭിച്ചത്. മധ്യ 1999 മുതൽ ലുക്ക്സ്മാർട്ടിന്റെയും ഓപ്പൺ ഡയറക്ടറി പ്രോജക്ടിന്റെയും സഹായത്തോടെ വളരെയധികം ഉപയോഗിക്കപ്പെട്ട ഒരു സെർച്ച് എഞ്ചിനായി ഹോട്ട്ബോട്ട് മാറി. സൗജന്യ വെബ് ഹോസ്റ്റിങ്ങും ഹോട്ട്ബോട്ട് പ്രദാനം ചെയ്തിരുന്നു. സെർച്ച് ചെയ്ത് ലഭിക്കുന്ന പേജുകൾക്കുള്ളിലും സെർച്ച് ചെയ്യാൻ അവസരം നല്കിയിരുന്ന ആദ്യത്തെ സെർച്ച് എഞ്ചിനുകളിൽ ഒന്നായിരുന്നു ഹോട്ട്ബോട്ട്.
1998ൽ ഹോട്ട്ബോട്ട് ലൈക്കോസിന്റെ കീഴിൽ ആയി. ഇതോടെ ഹോട്ട്ബോട്ടിന്റെ പ്രവർത്തനവും വികസനവും മന്ദഗതിയിൽ ആയി. 2002ന്റെ അവസാനത്തിൽ ഹോട്ട്ബോട്ട് പ്രവർത്തനം പുനരാരംഭിച്ചു. ഇൻക്ടുമിയുടെയും ഗൂഗിളിന്റെയും ടിയോമയുടെയും ഡാറ്റാബേസുകളും തിരയാനുള്ള ഉപാധികൾ ഹോട്ട്ബോട്ട് നല്കിയിരുന്നു.[1]
2004ൽ ലൈക്കോസ് "ലൈക്കോസ് ഹോട്ട്ബോട്ട് ഡെസ്ക്ടോപ്പ്" എന്ന പേരിൽ സൗജന്യ ടൂൾബാർ പുറത്തിറക്കി. ഇൻക്ടുമി ഉപയോഗിച്ച് ഡെസ്ക്ടോപ്പിൽ നിന്നും ഇന്റർനെറ്റ് തിരയുക, ഔട്ട്ലുക്കിന്റെ ഇ-മെയിൽ ഫോൾഡറുകൾ തിരയുക, ഹാർഡ് ഡ്രൈവിലെ ഫയലുകലൾ തിരയുക എന്നിവ ആയിരുന്നു ഹോട്ട്ബോട്ട് ഡെസ്ക്ടോപ്പിന്റെ പ്രധാന സവിശേഷത.. [2]