രണ്ടാം തലമുറ മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ തരംഗ വിതരണ-നിർണ്ണയ അനുമതി(frequency allocation licenses) -യുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ആരോപണമാണ് 2ജി സ്പെക്ട്രം കേസ്. ഒന്നാം UPAയുടെ കാലത്താണു ഇതു നടന്നത്. 176379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വെച്ചതിലൂടെ ഉൻടായിട്ടുണ്ടു എന്നാണു കമ്പ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സി.എ.ജി (C.A.G) കൻടെത്തൽ. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ (C.B.I) ഈ കേസ് അന്വഷിക്കുന്നു.
എന്നാൽ 21 ഡിസംബർ 2017 നു. ന്യൂഡൽഹിയിലെ പ്രത്യേക കോടതി 2 ജി സ്പെക്ട്രം കേസിലെ പ്രധാന പ്രതികളായ എ രാജ, കനിമൊഴി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു. ഏഴ് വർഷമായി സിബിഐ യ്ക്ക് അഴിമതി സംബന്ധിച്ച് ഒരു തെളിവും നൽകാൻ സാധിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.[1][2][3]
2008-ൽ 2ജി സ്പെക്ട്രത്തിന്റെ മൂല്യം നിർണ്ണയിക്കൻ കമ്പോളാധിഷ്ഠിത മാർഗ്ഗങ്ങളാണു സ്വീകരിക്കേണ്ടതെന്നും എന്നാൽ ആദ്യം വരുന്നവർക്കു ആദ്യം എന്ന നയമാണു സ്വീകരിച്ചതെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. 3ജി സ്പെക്ട്രത്തിനു ലഭിച്ച വിലയാണു 2ജി സ്പെക്ട്രം ലേലമില്ലാതെ അനുവദിച്ചതു വഴിയുള്ള നഷ്ട്ടം കണക്കാനുള്ള അടിസ്ഥാനങ്ങളിലൊന്നായി സി.എ.ജി സ്വീകരിച്ചതു. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുമ്പാകെ ഈ കണക്കുകൾ സി.എ.ജി വെളിപ്പെടുത്തുകയുണ്ടായി. നഷ്ടം കണക്കാൻ സ്വീകരിച്ച ഇതടക്കമുള്ള മാനദണ്ഡങ്ങൾ സി.എ.ജി വിശദീകരിക്കുകയും ചെയ്തിരുന്നു. 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ടു നിയമ-ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും ടെലികോം മന്ത്രിയായിരുന്ന എ. രാജ വ്യക്തമായ കാരണങ്ങളില്ലാതെ മറികടന്നു[4] എന്നു റിപ്പോർട്ടിൽ പറയുന്നു.
{{cite news}}
: |archive-date=
requires |archive-url=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)