Coleoptera -യിൽ വിദഗ്ദ്ധനായിരുന്ന ഫ്രഞ്ചുകാരനായ ഒരു പ്രാണിപഠനശാസ്ത്രകാരനായിരുന്നു Pierre Nicolas Camille Jacquelin Du Val (9 ജൂലൈ 1828, Prades, Pyrénées-Orientales – 5 ജൂലൈ 1862, Clamart).
വൈദ്യശാസ്ത്രം പഠിക്കാനായി പാരീസിലെത്തിയ അദ്ദേഹം Alexandre Laboulbène -നെ കണ്ടുമുട്ടുകയും അയാൾ അവനെ പ്രാണിശാസ്ത്രത്തിലേക്ക് നയിക്കുകയും ചെയ്തു. ഒടുവിൽ വൈദ്യം പഠിക്കാനെത്തിയ Du Val അതുവിട്ട് പ്രാണിശാസ്ത്രത്തിലേക്കുതിരിയുകയും അവനെ പ്രാണിശാസ്ത്രത്തിലേക്ക് വഴിതിരിച്ചുവിട്ട Laboulbène മികച്ചൊരു ഡോക്ടറായി മാറുകയും ചെയ്തു. തുടക്കത്തിൽ ചില ചെറിയതരം പണികളൊക്കെ ചെയ്ത അദ്ദേഹം സൂക്ഷ്മചിത്രകാരനായ Jules Migneaux (1825-1898) -നോടൊത്ത് യൂറോപ്പിലെ എല്ലാ വണ്ടുകളുടെയും ജനുസുകളെ ചിത്രീകരിക്കുന്ന ഭീമമായ ഒരു പദ്ധതിയിലേർപ്പെട്ടു. 1854 -ൽ പ്രസിദ്ധീകരണം തുടങ്ങിയ Genera des coléoptères d’Europe എന്ന പരമ്പര വണ്ടുകളെപ്പറ്റിയുള്ള ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്നു. ഉള്ളടക്കത്തിന്റെ ഗുണനിലവാരം കൊണ്ടും അതിമനോഹരമായ ചിത്രീകരണം കൊണ്ടും ശ്രദ്ധേയമായ ഈ ഗ്രന്ഥത്തെ മറ്റൊരു ഗ്രന്ഥവും മികവുകൊണ്ട് പിന്നീടൊരിക്കലും മറികടന്നിട്ടില്ല. നിർഭാഗ്യത്താൽ 34 -ആം വയസ്സിൽ മരിക്കുമ്പോഴും അപൂർണ്ണമായ ഈ പ്രസിദ്ധീകരണം Léon Fairmaire (1820-1906) ആണ് അവസാനിപ്പിച്ചത്. തന്റെ വലിയ ജനുസുകളിൽ പെടുത്താൻ പറ്റാത്ത അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് Glanures entomologiques (2 ഭാഗങ്ങൾ, 1859-1860) എന്നൊരു ഭാഗവും അദ്ദേഹം പുറത്തിറക്കിയിരുന്നു.
1858 -ൽ Byturidae എന്ന കുടുംബവും 1855 -ൽ Aubeonymus (Curculioninae) എന്ന ജനുസും.
ഭാഗിക പട്ടിക