അച്ചാമ്മ മത്തായി | |
---|---|
ജനനം | കേരള, ഇന്ത്യ |
തൊഴിൽ | സാമൂഹ്യ പ്രവർത്തക |
പുരസ്കാരങ്ങൾ | പത്മശ്രീ |
ഇന്ത്യയിലെ പ്രശസ്തയായ സാമൂഹിക പ്രവർത്തകയും സ്ത്രീവിമോചനപ്രവർത്തകയുമാണ് അച്ചാമ്മ മത്തായി ഇംഗ്ലീഷ്:'Achamma Mathai[1] ഇന്ത്യയുടെ ആദ്യത്തെ റയിൽവേ മന്ത്രിയും മുൻ ധനകാര്യമന്ത്രിയുമായിരുന്ന ഡോ. ജോൺ മത്തായി ആണ് ഭർത്താവ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്ഥാപിച്ച, ധനതത്വശാസ്ത്രത്തിലേയും മാനേജ്മെന്റിലേയും മികവിന്റെ കേന്ദ്രമായ ഡോ.ജോൺ മത്തായി സ്മാരകസെന്ററിന്റെ സഹസ്ഥാപകയാണ് അച്ചാമ്മ. [2] ഡൽഹി കേന്ദ്രീകരിച്ച് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ നടത്തി.[3] വൈ.ഡബ്ല്യു,.സി.എ. യുടെ ദേശീയ അദ്ധ്യക്ഷനായിരുന്നിടുണ്ട്. [4]
ഇന്ത്യാവിഭജനത്തിനോടു ചേർന്നുണ്ടായ പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച അനാഥരേയും ഇരകളേയും പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും സുചേത കൃപലാനിയുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തി. [1] 1955 ൽ ഗ്രന്ഥശാലകളുടെ ഉപദേശക സമിതിയിൽ അംഗമായിരുന്നു.[5] 60 കളുടെ ആദ്യത്തിൽ കേന്ദ്ര സാമൂഹിക വികസന ബോർഡിന്റെ അദ്ധ്യക്ഷയായും ജോലി ചെയ്തിട്ടുണ്ട്. [6] 1954 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.[7] പദ്മശ്രീ പുരസ്കാരം നേടുന്ന ആദ്യത്തെയാൾക്കാരിൽ ഒരാളായിരുന്നു അച്ചാമ്മ. സാമൂഹികമായി അവശത അനുഭവിക്കുന്നവരെ പറ്റി നിരവധി ലേഖനങ്ങൾ ഏഴുതിയിട്ടുണ്ട്. [8]
{{cite book}}
: CS1 maint: extra punctuation (link)
{{cite web}}
: |author=
has generic name (help)
{{cite journal}}
: CS1 maint: extra punctuation (link)