ഒരു ചലച്ചിത്രഛായാഗ്രാഹകനാണ് അജയൻ വിൻസന്റ്. ഭ്രമരം എന്ന ബ്ലെസ്സിയുടെ ചിത്രത്തിലൂടെ ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന ചലച്ചിത്രപുരസ്കാരം പുരസ്കാരം നേടി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഹോളിവുഡ് ചിത്രമായ ഡാം 999-ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമാണ്.[1] മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ് ഇദ്ദേഹം. ഛായാഗ്രാകനായ ജയാനൻ വിൻസെന്റ് സഹോദരനാണ്.