അഞ്ജലി പാട്ടീൽ | |
---|---|
![]() അഞ്ജലി പാട്ടീൽ ബെർലിൻ ചലച്ചിത്രോത്സവത്തിൽ | |
ജനനം | നാസിക്, മഹാരാഷ്ട്ര, ഇന്ത്യ | 26 സെപ്റ്റംബർ 1987
ദേശീയത | ഇന്ത്യ |
തൊഴിൽ(s) | ചലച്ചിത്ര നടി, മോഡൽ |
സജീവ കാലം | 2011–ഇതുവരെ |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും നാടകനടിയുമാണ് അഞ്ജലി പാട്ടീൽ (ജനനം: 26 സെപ്റ്റംബർ 1987). തമിഴ്, ഹിന്ദി, തെലുഗു, സിംഹള എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. ചക്രവ്യൂഹ്, ന്യൂട്ടൺ, ശ്രീലങ്കൻ ചലച്ചിത്രമായ വിത്ത് യു വിത്ത്ഔട്ട് യു എന്നിവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. ഇന്ത്യയുടെ 43-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജതമയൂര പുരസ്കാരം വിത്ത് യു വിത്ത്ഔട്ട് യു എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.[1] 2013-ൽ നാ ബംഗാരു തല്ലി എന്ന തെലുഗു ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും[2] മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരവും ലഭിച്ചു. [3]
മഹാരാഷ്ട്രയിലെ നാസിക്കിലാണ് അഞ്ജലി പാട്ടീൽ ജനിച്ചത്. നാസിക്കിലെ ആർ.ജെ.സി.ബി ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പൂനെ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആർട്സ്|സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ പഠിച്ചു. 2007 ജൂണിൽ, സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇതിനുശേഷം ന്യൂ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയേറ്റർ ഡിസൈനിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയുണ്ടായി. [4][5]
പ്രശാന്ത് നായർ സംവിധാനം ചെയ്ത ഡെൽഹി ഇൻ എ ഡേ എന്ന ഹിന്ദി - ഇംഗ്ലീഷ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ അഞ്ജലി പാട്ടീൽ അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2011 ഒക്ടോബർ 13-ന് ഡെൽഹി ഇൻ എ ഡേ, ആദ്യമായി മുംബൈ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും തുടർന്ന് 2012 ഓഗസ്റ്റിൽ ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുകയും ചെയ്തു.[6]
2010-11 ൽ ഗ്രീൻ ബാംഗിൾസ് എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ഹ്രസ്വചിത്രം WIFTI (വുമൺ ഇൻ ഫിലിം ആന്റ് ടെലിവിഷൻ ഇന്റർനാഷണൽ, ലോസ് ആഞ്ജൽസ്) യിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. 2012-ൽ WIFTI, അന്താരാഷ്ട്രതലത്തിൽ 15 രാജ്യങ്ങളിലായി 44 നഗരങ്ങളിൽ ഗ്രീൻ ബാംഗിൾസ് പ്രദർശിപ്പിക്കുകയുണ്ടായി.[7]
പ്രകാശ് ജാ സംവിധാനം ചെയ്ത ചക്രവ്യൂഹ് എന്ന ചലച്ചിത്രമാണ് അഞ്ജലി പാട്ടീൽ അഭിനയിച്ച ആദ്യത്തെ ബോളിവുഡ് ചലച്ചിത്രം.[8][9] ഓംപുരി, മനോജ് ബാജ്പേയി, അഭയ് ഡിയോൾ, അർജുൻ രാംപാൽ എന്നിവരും ഈ ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചക്രവ്യൂഹിലെ അഞ്ജലി പാട്ടീലിന്റെ അഭിനയം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ജുഹി എന്ന നക്സൽ നേതാവിന്റെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അഞ്ജലി പാട്ടീൽ അവതരിപ്പിച്ചത്. ഇതിനെത്തുടർന്ന് പ്രകാശ് ജായോടൊപ്പം മൂന്ന് ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. [4][10]
2012-ൽ പുറത്തിറങ്ങിയ ഒബ നതുവ ഒബ എക്ക (വിത്ത് യു വിത്ത്ഔട്ട് യു) എന്ന ശ്രീലങ്കൻ ചലച്ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. അഞ്ജലി പാട്ടീൽ തന്നെയാണ് സിംഹള ഭാഷയിൽ ഈ ചിത്രത്തിലെ ഡബ്ബിങ്ങ് നിർവ്വഹിച്ചതും. ഒബ നതുവ ഒബ എക്കയിലെ അഭിനയത്തിന് 2012 നവംബറിൽ ഗോവയിൽ വച്ചു നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള രജത മയൂര പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു അഞ്ജലി.
2016-ൽ മകരന്ദ് ദേശ്‌പാണ്ഡേ സംവിധാനം ചെയ്ത ബർദോ എന്ന ചലച്ചിത്രത്തിലും, നാഗരാജ് മഞ്ജുളെയോടൊപ്പം ദ സൈലൻസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.
2017-ൽ രാഹുൽ ശങ്ക്ല്യയുടെ ആദ്യ ചലച്ചിത്രമായ മേരി നിമ്മോയിലും അഞ്ജലി അഭിനയിച്ചിരുന്നു. ആനന്ദ് എൽ. റായ് ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. ഇതേ വർഷം തന്നെ രാജ്‌കുമാർ റാവുവിനോടൊപ്പം ന്യൂട്ടൺ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.
2016-ൽ പുറത്തിറങ്ങിയ മിർസ്യ, രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചംയ്ത മേരേ പ്യാരേ പ്രൈം മിനിസ്റ്റർ എന്നീ ചലച്ചിത്രങ്ങളിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
2018-ൽ, പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാലാ എന്ന ചലച്ചിത്രത്തിൽ രജനീകാന്തിനോടൊപ്പം പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. [11]
വർഷം | ചലച്ചിത്രം | പുരസ്കാരം | ഫലം |
---|---|---|---|
2013 | നാ ബംഗാരു തല്ലി | മികച്ച നടിയ്ക്കുള്ള നന്ദി പുരസ്കാരം | Won |
2013 | നാ ബംഗാരു തല്ലി | ദേശീയ ചലച്ചിത്ര പുരസ്കാരം - പ്രത്യേക പരാമർശം | Won |
2012 | വിത്ത് യു വിത്ത്ഔട്ട് യു | മികച്ച നടിയ്ക്കുള്ള പുരസ്കാരം - ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[1] | Won |
2012 | ചക്രവ്യൂഹ് | സ്റ്റാർഡസ്റ്റ് പുരസ്കാരം 2013 - മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം[12] | Nominated |
2012 | ചക്രവ്യൂഹ് | സ്റ്റാർ സ്ക്രീൻ അവാർഡ് - മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം[13] | Nominated |
2012 | ഡെൽഹി ഇൻ എ ഡേ | മികച്ച നടിയ്ക്കുള്ള പുരസ്കാരം - ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവം | Nominated |
2012 | ഡെൽഹി ഇൻ എ ഡേ | മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം - ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ ചലച്ചിത്രോത്സവം[14] | Nominated |
2016 | വിത്ത് യു വിത്ത്ഔട്ട് യു | മികച്ച നടിയ്ക്കുള്ള സരസവിയ പുരസ്കാരം[1] | Won |
2016 | വിത്ത് യു വിത്ത്ഔട്ട് യു | മികച്ച നടിയ്ക്കുള്ള പ്രസിഡൻഷ്യൽ ചലച്ചിത്ര പുരസ്കാരം[1] | Won |
വർഷം | ചലച്ചിത്രം | ഭാഷ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
2011 | ഡെൽഹി ഇൻ എ ഡേ | ഹിന്ദി | രോഹിണി | |
2011 | ഗ്രീൻ ബാംഗിൾസ് | ഹിന്ദി | മനു | ഹ്രസ്വചിത്രം |
2012 | പ്രത്യയം | തെലുഗു | ദുർഗ്ഗ | |
2012 | വിത്ത് യു വിത്ത്ഔട്ട് യു | സിംഹള | സെൽവി | |
2012 | ചക്രവ്യൂഹ് | ഹിന്ദി | ജുഹി | |
2013 | എന്റെ | മലയാളം | ദുർഗ്ഗ | |
2013 | നാ ബംഗാരു തല്ലി | തെലുഗു | ||
2013 | അപ്‌നാ ദേശ് | കന്നഡ | വസുന്ധര | നിർമ്മാണത്തിൽ[15] |
2013 | ശ്രീ | ഹിന്ദി | സോനു | |
2014 | കിൽ ദി റേപ്പിസ്റ്റ്? | ഹിന്ദി | മീര ശുക്ല | |
2014 | ഫൈന്റിങ്ങ് ഫാനി | ഇംഗ്ലീഷ്/ഹിന്ദി | സ്റ്റെഫാനി 'ഫാനി' ഫെർണാണ്ടസ്, ഫാനിയുടെ മകൾ |
|
2015 | ദ സൈലൻസ് | മറാഠി | മാമി | |
2015 | Mrs സ്കൂട്ടർ | ഹിന്ദി | അഷിമ | |
2016 | മിർസ്യ | ഹിന്ദി | സീനത്ത് | |
2017 | സമീർ | ഹിന്ദി | ആലിയ ഇരാദെ | |
2017 | ന്യൂട്ടൺ | ഹിന്ദി | മാൽക്കോ | |
2018 | മേരി നിമ്മോ | ഹിന്ദി | നിമ്മോ | |
2018 | കാലാ | തമിഴ് | "പുയൽ" ചാരുമതി ഗെയ്ക്കവാദ് | ആദ്യ തമിഴ് ചിത്രം |
TBA | ബർദോ | മറാഠി | ആശാലത | നിർമ്മാണത്തിൽ |
{{cite news}}
: Italic or bold markup not allowed in: |publisher=
(help)