അടപതിയൻ | |
---|---|
![]() | |
Holostemma creeper from Mangaon, Maharashtra, India. | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Subfamily: | Asclepiadoideae |
Tribe: | Asclepiadeae |
Genus: | Holostemma R.Br. |
Species: | H. ada-kodien
|
Binomial name | |
Holostemma ada-kodien Schult.
| |
Synonyms[1] | |
|
Apocynaceae കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് അടപതിയൻ. (ശാസ്ത്രീയനാമം: Holostemma ada-kodien). ഇത് നാഗവല്ലി, അടകൊടിയൻ എന്നീ പേരിലും അറിയപ്പെടുന്നു.
അടപതിയൻ സംസ്കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ ഛരീവേല എന്നും തമിഴിൽ പാലൈകീര എന്നും തെലുങ്കിൽ പലകുര എന്നുമാണ് ഈ സസ്യത്തിന്റെ പേര്. [2]
കേരളം, മഹാരാഷ്ട്ര, കൊങ്കൺ തീരങ്ങൾ, ഗുജറാത്ത്, എന്നിവിടങ്ങളിൽ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ് അനുകൂല കാലാവസ്ഥ.
ചിരസ്ഥായിയായ ചാരുലതകൾ, കറയുണ്ട്, വേരുകൾ തടിച്ചതാണ്. ചെടിയുടെ പ്രായവും അന്നജത്തിന്റെ അളവും അനുസരിച്ച് വേരുകളുടെ കനത്തിൽ വ്യത്യാസം വന്നിരിക്കും. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുൻ, 7-15 സെന്റിമീറ്റർ നീളവും 5-10 സെന്റിമീറ്റർ വീതിയുമുള്ള ഇലകളുടെ മുകൾ ഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവും ആണ്
രസം :മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം [3]
വേര് [3]
സുകുമാരഘൃതം,ജീവന്ത്യദിഘൃതം, ജീവന്ത്യാദി ചൂർണം,ജീവന്ത്യാദി കഷായം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[4] മാനസമിത്രം വടകം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.[5]
കണ്ണിനുണ്ടാവുന്ന രോഗങ്ങൾക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയൻ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിക്കാം[6]
കേരല കാർഷിക സർവ്വകലാശാല ജീവ[7] എന്ന ഇനം 2006 പുറത്തിറക്കിയിട്ടുണ്ട്.[8]