Stingrays | |
---|---|
Common stingray (female) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Chondrichthyes |
Order: | Myliobatiformes |
Suborder: | Myliobatoidei |
Families | |
കേരളത്തിന്റെ തീരസമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം തിരണ്ടിമത്സ്യമാണ് അടവാലൻ തിരണ്ടി (ഇംഗ്ലീഷ്:Stingray). ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: ഡാസിയാറ്റിസ് സെഫെൻ (Dasyatis sephendei). വാലൻ തിരണ്ടി, കൊടിവാലൻ തിരണ്ടി, ഓലപ്പടിയൻ തിരണ്ടി എന്നീ പേരുകളുമുണ്ട്. ചെങ്കടൽ, അറേബ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, സിംഗപ്പൂർ, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.
അടവാലൻ തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാൾ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാൾ മൂന്നോ നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും പുച്ഛപത്രവും ഇല്ല. തലയുടെയും ശരീരത്തിന്റെയും ഉപരിഭാഗത്തും വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തിൽ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലർന്ന ഊതനിറമാണ്. പ്രായമാകുമ്പോൾ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാർ പോലെയുള്ള വാലിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചർമദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാൻ കഴിയും. ഒരു മുള്ളു നശിച്ചാൽ മറ്റൊന്ന് അതിനുപകരം മുളച്ചുവരും.
ശാന്തസമുദ്രതീരങ്ങളിലെ ഗോത്രവർഗക്കാർ അഗ്രത്തിൽ വിഷംപുരട്ടിയ തിരണ്ടിമുള്ളുകൾ കുന്തമുനയായി ഉപയോഗിക്കുന്നു. കവചിതവർഗങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഇതിന്റെ മാംസം മനുഷ്യർ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. തൊലി ഊറയ്ക്കിട്ടാൽ നല്ല തുകലാകും.
<ref>
ടാഗ്;
nelson
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരണ്ടി അടവാലൻ തിരണ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |