തരം | ചലച്ചിത്ര പാഠശാല |
---|---|
സ്ഥാപിതം | 1945 |
സ്ഥലം | ചെന്നൈ, ഇന്ത്യ |
ഇന്ത്യയിലെ ആദ്യകാല ചലച്ചിത്ര പരിശീലന സ്ഥാപനങ്ങളിലൊന്നാണ് ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് എന്ന് പൊതുവെ അറിയപ്പെടുന്ന എം.ജി.ആർ. ഗവ. ഫിലിം ആൻഡ് ടി.വി. ഇൻസ്റ്റിറ്റിയൂട്ട്. ചലച്ചിത്ര നിർമ്മാണം, അഭിനയം, സംവിധാനം തുടങ്ങിയ നിരവധി കോഴ്‌സുകൾ ഉള്ളതിനു പുറമേ പുതിയതായി ത്രീ-ഡി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ് കോഴ്‌സുകളും ഇവിടെ തുടങ്ങാനിരിക്കുന്നു.[1]
1945-ൽ സെൻട്രൽ പോളിടെക്‌നിക് എന്ന പേരിലായിരുന്നു തുടക്കം. അക്കാലത്ത് ലൈസൻസ് ഇൻ സിനിമാട്ടോഗ്രാഫ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് എന്ന കോഴ്‌സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് 1957-ൽ ഈ സ്ഥാപനം ചലച്ചിത്ര ഇൻസ്റ്റിറ്റിയൂട്ടായി മാറുകയായിരുന്നു. തമിഴിലെ അറിയപ്പെടുന്ന നടൻ കൂടിയായ രവിരാജ് ആണ് ഇപ്പോൾ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ.[2]
1994-ൽ സിനിമാ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിനടുത്തായി എം.ജി.ആർ. ഫിലിം സിറ്റി സ്ഥാപിച്ചു. 1997 ഒക്ടോബർ 16-ാം തിയതി ചെന്നൈ സന്ദർശിച്ച ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി എം.ജി.ആർ. ഫിലിം സിറ്റിയിലെത്തി മരുതനായകം എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചിത്രീകരണം നേരിൽ സന്ദർശിക്കുകയുണ്ടായി. [3]