അഡ്‌ലെയ്ഡ് റിവർ Adelaide River നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() View overlooking the town of Adelaide River. | |||||||||||||||
നിർദ്ദേശാങ്കം | 13°14′16″S 131°06′17″E / 13.237804°S 131.104727°E[1] | ||||||||||||||
ജനസംഖ്യ | 353 (2016 census)[2] | ||||||||||||||
സ്ഥാപിതം | 11 January 1962 (town) 29 October 1997 (locality)[1][3] | ||||||||||||||
പോസ്റ്റൽകോഡ് | 0846 | ||||||||||||||
സമയമേഖല | ACST (UTC+9:30) | ||||||||||||||
സ്ഥാനം | |||||||||||||||
LGA(s) | കൂമാലി ഷയർ | ||||||||||||||
Territory electorate(s) | ഡാലി[4] | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി[5] | ||||||||||||||
| |||||||||||||||
| |||||||||||||||
അടിക്കുറിപ്പുകൾ | സമീപ പ്രദേശങ്ങൾ[7][8] |
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ അഡ്‌ലെയ്ഡ് നദിക്കു കുറുകേയും സ്റ്റുവർട്ട് ഹൈവേയിലുമായി സ്ഥിതി ചെയ്യുന്ന ചെറുതും ചരിത്രപ്രാധാന്യമുള്ളതുമായ ഒരു പട്ടണമാണ് അഡ്‌ലെയ്ഡ് റിവർ. അഡ്‌ലെയ്ഡ് ആന്റ് മേരി റിവർ ഫ്ലഡ്‌പ്ലെയിൻ പക്ഷിസങ്കേതത്തിന്റെ മുകളിലാണ് ഈ പട്ടണത്തിന്റെ സ്ഥാനം. 2016 ലെ സെൻസസ് പ്രകാരം അഡ്‌ലെയ്ഡിലെ ജനസംഖ്യ 353 ആയിരുന്നു.[2] അഡ്‌ലെയ്ഡ് റിവർ കൂമാലി ഷെയറിന്റെ ഭാഗമായ, ഇത് പ്രാദേശിക സർക്കാർ പ്രദേശങ്ങളിൽ രണ്ടാമത്തെ വലിയ വാസസ്ഥലമാണ് (ബാറ്റ്‌ചെലർ ആണ് ഒന്നാമത്).
ഇന്നത്തെ പട്ടണമായ അഡ്‌ലെയ്ഡ് റിവറിനു ചുറ്റുമുള്ള ഭൂമിയുടെ പരമ്പരാഗത ഉടമകളായി കുങ്കറാക്കൻ, അവരായ് ആദിവാസി ജനത എന്നീ വിഭാഗങ്ങൾ അംഗീകരിക്കപ്പെടുന്നു. പ്രദേശത്തിന്റെ ആദ്യകാല ചരിത്രത്തിൽ ഭൂമിയുമായുള്ള അവരുടെ ബന്ധത്തിന് വലിയ അംഗീകാരമൊന്നും ഉണ്ടായിരുന്നില്ല, പ്രധാനമായും യൂറോപ്യൻ സ്ഥലനാമങ്ങൾ ഇതിന് തെളിവാണ്.[9] കുടിയേറ്റത്തിനു മുമ്പായി ആയിരക്കണക്കിന് വർഷങ്ങളായി അവരുടെ ജീവിതരീതിയിൽ മാറ്റമില്ല.
ഓവർലാന്റ് ടെലിഗ്രാഫ് ലൈൻ നിർമ്മിക്കാൻ പ്രദേശത്തെത്തിയ തൊഴിലാളികളാണ് അഡ്‌ലെയ്ഡ് റിവറിൽ ആദ്യമായി താമസമാക്കിയത്. നിർമ്മാണ വേളയിൽ, 1872-ൽ പൈൻ ക്രീക്കിൽ സ്വർണം കണ്ടെത്തിയത് ഈ വാസസ്ഥലത്തെ വളരെയധികം സ്വാധീനിച്ചു.
1873-ൽ സൗത്ത്പോർട്ടിനും യാം ക്രീക്കിലെ തെക്ക് ഭാഗത്തുള്ള ഒരു ഖനന സ്ഥലത്തിനും ഇടയിൽ പ്രതിവാര തപാൽ സേവനം ആരംഭിച്ചു. ഈ സേവനത്തിനായി പായ്ക്ക് കുതിരകളെ ഉപയോഗപ്പെടുത്തി. നനവാർന്ന മാസങ്ങളിൽ ആവശ്യം കുറഞ്ഞപ്പോൾ വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള മെയിൽ ബാഗുകൾ അഡ്‌ലെയ്ഡ് നദി മുറിച്ചുകടക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെട്ടു.[10] അടുത്ത വർഷം എഡ്വേർഡ് ഹോപ്‌വെലിന് ഈ തപാൽ സേവനത്തിന്റെ കരാർ ലഭിക്കുകയും നദീതീരത്തുള്ള ക്യൂ.സി.ഇ. ഹോട്ടലും ജോർജ് ഡോഹെർട്ടി തുറന്ന റെസ്റ്റോറന്റായ ജോളി വാഗണറും തുറന്നത് യാത്രക്കാർക്ക് ഒരു രാത്രി തങ്ങാനുള്ള സ്ഥാനമായി മാറിയത് പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.[11] പട്ടണത്തിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ 1879-ലാണ് നിർമ്മിച്ചത്.[9]