അണ്ണൻ തമ്പി

അണ്ണൻ തമ്പി
സംവിധാനംഅൻവർ റഷീദ്
നിർമ്മാണംആന്റോ ജോസഫ്
ഷാഹുൽ ഹമീദ് മരിക്കാർ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾമമ്മൂട്ടി
ലക്ഷ്മി റായ്
ഗോപിക
ശിവാനി ഭായ്
ജനാർദ്ദനൻ
സംഗീതംരാഹുൽരാജാണ്
ഛായാഗ്രഹണംലോകനാഥൻ
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോമരിക്കാർ ഫിലിംസ്
വിതരണംമരിക്കാർ റിലീസ്
റിലീസിങ് തീയതി
  • ഏപ്രിൽ 17, 2008 (2008-04-17)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്4.5 കോടി
ആകെ25 കോടി

2008ൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അണ്ണൻ തമ്പി. അൻവർ റഷീദാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഗോപിക, സിദ്ധിഖ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. രാഹുൽരാജാണ് ഈ സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

അപ്പു,അച്ചു എന്നീ ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇരട്ട സഹോദരന്മാരായ ഇവർ ചെറുപ്പം മുതൽ യോജിച്ച് പോരാത്തവരാണ്. അപ്പുവിനോട് അച്ചുവിനോടുള്ള വിരസത മൂലം ജ്യോത്സ്യൻ അമ്മാവന്റെ കൂടെ പൊള്ളാച്ചിയിലേക്ക് പോകാൻ ആരാഞ്ഞു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽരാജാണ്.

പാട്ട് പാടിയവർ
"ചെമ്പൻ കാളേ" ജാസി ഗിഫ്റ്റ്
"രാ ചാക്കണ് പേക്കാളീ" അഫ്സൽ, പ്രദീപ് പള്ളുരുത്തി, ജ്യോത്സ്ന, സ്മിത നിഷാന്ത്
"കണ്മണിയെ പുണ്യം നീ" വിനീത് ശ്രീനിവാസൻ

പ്രതികരണം

[തിരുത്തുക]

മികച്ച പ്രതികരണമാണ് ഈ സിനിമക്ക് ബോക്സ് ഓഫീസിൽനിന്ന് ലഭിച്ചത്. 2008ലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നായിരുന്നു ഈ സിനിമ. ഈ സിനിമയിലെ പാട്ടുകളും വളരെ ശ്രദ്ധയാകർഷിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]