അനായ് അയ്യ സഹോദരങ്ങൾ

19-ാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കർണാടക സംഗീത രചയിതാക്കളായ രണ്ട് സഹോദരന്മാരാണ് അനായ് അയ്യ സഹോദരങ്ങൾ. അനൈ അയ്യരും അന്നവയ്യരും തെലുങ്കിലും തമിഴിലും കൃതികൾ രചിക്കുകയും ഉമദാസ എന്ന മുദ്ര ഉപയോഗിക്കുകയും ചെയ്തു.[1][2]

ത്യാഗരാജന്റെ സമകാലികരായിരുന്നു, മഹാ വൈദ്യനാഥ അയ്യരുമായി ബന്ധമുള്ള അനൈ അയ്യ സഹോദരങ്ങൾ. തഞ്ചാവൂർ ജില്ലയിലെ വയച്ചേരിയിലും തിരുവയ്യാറിലുമാണ് അവർ താമസിച്ചിരുന്നത്. തഞ്ചാവൂരിലെ സെർഫോജി രണ്ടാമൻ രാജാവാണ് അവരെ സംരക്ഷിച്ചത്. നിലവിൽ ലഭ്യമായ 26 തമിഴ് കൃതികളും, 12 തെലുങ്ക് കൃതികളും അവർ ഒരുമിച്ച് എഴുതിയെന്ന് കരുതുന്നു. തത്ത്വചിന്താപരമായ രചനകൾ, ശിവനേയും പാർവ്വതിയേയും പ്രകീർത്തിക്കുന്നതാണ്.

അംബനംനു (തോടി), ഇന്ത പരാക (മായാമാളവഗൗള), പരുവം പാർക്ക ന്യായമ (ശുദ്ധധന്യാസി), ശരണു ശരണു (ചെഞ്ചുരുട്ടി) മഹിമ തെലിയ തരമാ (ശങ്കരാഭരണം) തുടങ്ങിയവ അവരുടെ പ്രശസ്തമായ ചില രചനകളാണ്.

അവലംബം

[തിരുത്തുക]
  1. "Galaxy of Composers - ANAI - AYYA". Retrieved 2021-08-01.
  2. "Royal Carpet Carnatic Composers: Anai Ayya". Retrieved 2021-08-01.