അനിൽ ബോർഡിയ | |
---|---|
ജനനം | Indore, Madhya Pradesh, India | മേയ് 5, 1934
മരണം | സെപ്റ്റംബർ 2, 2012 | (പ്രായം 78)
തൊഴിൽ(s) | Educationist, social activist |
അവാർഡുകൾ | Padma Bhushan UNESCO Avicenna Gold Medal UNESCO Fellow |
അനിൽ ബോർഡിയ ഇന്ത്യയിലെ മുൻ സിവിൽ സെർവ്വീസ് ഓഫീസറും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനും ആണ്, ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനകൾ ചെയ്തതിനു അദ്ദേഹത്തെ ആദരിക്കുന്നു. .[1] 2010ൽ ഇന്ത്യൻ ഗവണ്മെന്റ് പത്മഭൂഷൺ നൽകി ആദരിച്ചു.[2]
Error: No text given for quotation (or equals sign used in the actual argument to an unnamed parameter)
അനിൽ ബോർദിയ 1934 മേയ്മാസം 5ആം തീയതി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു. ഉദയപ്പൂരിലെ ഭാരതീയ വിദ്യാഭവനിൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. 1957ൽ അദ്ദേഹം ഐ എ എസ് നേടി.
അനിൽ ബോർഡിയ ഐ. എ. എസ്. ഒഫീസർ ആയിരുന്ന ഓതിമയെ ആണു വിവാഹം കഴിച്ചത്. അവർക്ക് മൈത്രി, ശ്രേയസ് എന്നീ കുട്ടികളുണ്ട്. [3] 2012 സെപ്റ്റംബർ 2നു തൻറെ 78ആം വയസ്സിൽ അന്തരിച്ചു.
1992ൽ സർക്കാർ സർവ്വീസിൽനിന്നും വിരമിച്ചശേഷം അനിൽ ബോർദിയ രാജസ്ഥാനിൽ ലോക് ജംബുഷ് എന്ന പേരിൽ യുവാക്കളായ നിരക്ഷരർക്കായി വിദ്യാഭ്യാസ പരിപാടി തുടങ്ങി. 1999 വരെ അദ്ദേഹം അതിനെ നയിച്ചു. വളരെ വിജയപ്രദമായിരുന്നു ഈ പരിപാടി. ദൂസ്ര ദഷക് എന്ന പേരിൽ തുടർന്ന് 2001ൽ അദ്ദേഹം മറ്റൊരു പരിപാടി കൂടി ആരംഭിച്ചു. സാക്ഷരരായവർക്കു തുടർവിദ്യാഭ്യാസം നൽകാനായിരുന്നു ഇതു തുടങ്ങിയത്.
അദ്ദേഹം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായുള്ള കമ്മറ്റിയുടെ തലവനായി. പ്രാഥമികവിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള സർക്കാർ പരിപാടിയായ സർവ്വ ശിക്ഷ അഭിയാനുമായിച്ചേർന്ന് പ്രവർത്തിച്ചു.സ്ത്രീകളുടെ സമൂഹത്തിലുള്ള പദവിക്കായും പെൺകുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസത്തിനായും പ്രവർത്തിച്ചു.
1986ലെ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. രാജ്യത്തിൻറെ വിദ്യാഭ്യാസ രംഗത്തെ പുതുമയുള്ളതാക്കാൻ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ സഹായിച്ചു. രാജസ്ഥാനിലും ബിഹാറിലും വിദ്യാഭ്യാസം സാർവത്രികമാക്കാൻ അദ്ദേഹം വളരെ പ്രയത്നിച്ചു. സാമൂഹ്യപങ്കാളിത്തവും സാഹിക സ്രോതസ്സുകളും വഴി അരികുപറ്റിയ ജനതകളേയും സ്ത്രീകളേയും ശാക്തീകരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. സൂക്ഷ്മ രൂപകല്പനയുടെയും ധനാഭിപ്രായരൂപീകരണത്തിൻറേയും വിദഗ്ദ്ധനായിരുന്നു അദ്ദേഹം.[4]
അനിൽ ബോർദിയ 2010ൽ തൻറെ സ്റ്റീഫൻ കോളജിലെ അദ്ധ്യാപകനായ പ്രൊഫസ്സർ മൊഹമ്മദ് അമീനിനൊപ്പം പദ്മഭൂഷൺ നേടി. .
{{cite book}}
: Unknown parameter |last-author-amp=
ignored (|name-list-style=
suggested) (help){{cite news}}
: More than one of |work=
and |newspaper=
specified (help)More than one of |work=
ഒപ്പം |newspaper=
specified (സഹായം)
{{cite news}}
: More than one of |work=
and |newspaper=
specified (help)More than one of |work=
ഒപ്പം |newspaper=
specified (സഹായം)