![]() 2017 ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്സിലെ 400 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡലുമായി അനു രാഘവൻ | ||||||||||||||
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | പാലക്കാട്, കേരളം, ഇന്ത്യ | 20 ഏപ്രിൽ 1993|||||||||||||
Sport | ||||||||||||||
രാജ്യം | ![]() | |||||||||||||
കായികയിനം | Track and field | |||||||||||||
Event(s) | 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് | |||||||||||||
Medal record
|
400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മത്സരിക്കുന്ന ഒരു ഇന്ത്യൻ സ്പ്രിന്ററാണ് അനു രാഘവൻ (ജനനം: 1993 ഏപ്രിൽ 20).
2016 സമ്മർ ഒളിമ്പിക്സിൽ 4 × 400 മീറ്റർ റിലേ ടീമിനെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് 2016ൽ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഫെഡറേഷനകത്തെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള യുദ്ധം എന്നാണതിനെ അനു രാഘൻ വിശേഷിപ്പിച്ചത്.[1][2] ഒളിമ്പിക് ഗെയിംസിലും, അതേ വർഷം തന്നെ, ദേശീയ ക്യാമ്പിന് പുറത്ത് പരിശീലനം തെരഞ്ഞെടുത്തതിന്റെ പേരിൽ ഒളിമ്പിക്സിൽ നിന്നും ദക്ഷിണ ഏഷ്യൻ ഗെയിംസിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നും അവർ പറഞ്ഞു.[3]
2017 ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്സിൽ 400 മീ. ഹർഡിൽസ് മത്സരത്തിൽ അനു രാഘവൻ 57.22 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി. [4]