അനുരാഗി | |
---|---|
![]() | |
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ചെറുപുഷ്പം ഫിലിംസ് |
കഥ | ഷെരീഫ് |
തിരക്കഥ | ഐ.വി. ശശി സംഭാഷണം: ഷെരീഫ് |
അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി രമ്യ കൃഷ്ണൻ ഉർവശി സരിത രോഹിണി |
സംഗീതം | ഗംഗൈ അമരൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | വി. ജയറാം |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ചെറുപുഷ്പം ഫിലിംസ് |
വിതരണം | ചെറുപുഷ്പം ഫിലിംസ് |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനുരാഗി. നിർമ്മിച്ചതും വിതരണം ചെയ്തതും ചെറുപുഷ്പം ഫിലിംസ് ആയിരുന്നു. കഥ, സംഭാഷണം എന്നിവ രചിച്ചത് ഷെരീഫ് ആണ്. തിരക്കഥ സംവിധായകനായ ഐ.വി. ശശി രചിച്ചിരിക്കുന്നു.
യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഗംഗൈ അമരൻ ആണ്.