അനുരാധ ശ്രീറാം | |
---|---|
ജന്മനാമം | അനുരാധ |
ജനനം | Chennai, India | ജൂലൈ 9, 1970
വിഭാഗങ്ങൾ | Playback singing, Carnatic and Hindustani MusicTV host Dubbing Artist |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1995–present |
ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് അനുരാധ ശ്രീറാം.എ.ആർ. റഹ്മാൻ ആണ് 'ബോംബെ'എന്ന ചലച്ചിത്രത്തിൽ ഇവർക്ക് ആദ്യമായി അവസരം നൽകിയത്.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായിരുന്ന രേണുകയുടെയും മീനാക്ഷീസുന്ദരം മോഹന്റെയും മകളായി 1970 ജൂലൈ 9-ന് ചെന്നൈയിൽ ജനിച്ച അനുരാധ ആദ്യം കോയമ്പത്തൂരിലെ സെന്റ് ഫ്രാൻസിസ് മെട്രിക്കുലേഷൻ സ്കൂളിലും, പിന്നീട് ചെന്നൈയിലുള്ള പദ്മാ ശേഷാദ്രി ബാലഭവനിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് ചേർന്നു. സംഗീതമായിരുന്നു ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐച്ഛിക വിഷയം. ഗവണ്മെന്റ് സ്‌കോളർഷിപ്പോടെ യു.എസിലെ വെസ്ലിയൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കി.[1]
പ്രസിദ്ധ കർണാടകസംഗീതജ്ഞനായ ശ്രീറാം പരശുറാമാണ് അനുരാധയുടെ ഭർത്താവ്. ഇവരൊരുമിച്ചുള്ള ജുഗൽബന്ദികൾ ശ്രദ്ധേയമാണ്. ഇവർക്ക് ജയന്ത്, ലോകേഷ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
കർണാടക സംഗീതത്തിൽ എസ്. കല്യാണ രാമന്റെയും ഹിന്ദുസ്ഥാനിയിൽ മണിക് ബുവ താക്കൂർദാസിന്റെയും ശിഷ്യയായിരുന്നു അനുരാധ ശ്രീറാം.
- വെറ്റിക്കൊടി കട്ട്
- മീശമാധവൻ
- മിൻസാരക്കനവ്
-കണ്ണുക്കുൾ നിലവ്
- കണ്ണുക്കുൾ നിലവ്
ഇന്ത്യ... - ലഗാൻ