അനൂപ് മേനോൻ | |
---|---|
ജനനം | അനൂപ് ഗംഗാധരൻ ഓഗസ്റ്റ് 3, 1977[1] കോഴിക്കോട്, കേരളം, ഇന്ത്യ |
കലാലയം | ഗവൺമെന്റ് ലോ കോളജ്, തിരുവനന്തപുരം |
തൊഴിൽ | |
സജീവ കാലം | 2002–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഷേമ അലക്സാണ്ടർ (m. 2014) |
മാതാപിതാക്ക(ൾ) | പി. ഗംഗാധരൻ നായർ (അച്ചൻ) ഇന്ദിരാ മേനോൻ (അമ്മ) ദീപ്തി (സഹോദരി) |
മലയാളചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോൻ (ജനനം : 03 ഓഗസ്റ്റ് 1977) ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി[3].
1977 ഓഗസ്റ്റ് മൂന്നിന് ഗംഗാധരൻ നായരുടേയും ഇന്ദിര മേനോൻ്റെയും മകനായി കോഴിക്കോട്ട് ജനിച്ചു. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.
ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു[4]. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി.
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. 15 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020-ൽ കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രംഗത്തും ചുവടുറപ്പിച്ചു. ഇതുവരെ മലയാളത്തിൽ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോൻ 2011-ൽ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി. ഇതുവരെ ഏഴു സിനിമകൾക്ക് വേണ്ടി പാട്ടെഴുതി.
സ്വകാര്യ ജീവിതം
സംവിധാനം
കഥ, തിരക്കഥ
സംഭാഷണം
ഗാനരചന
നമ്പർ | വർഷം | ചലച്ചിത്രം | സംവിധാനം |
---|---|---|---|
1 | 2002 | കാട്ടുചെമ്പകം | വിനയൻ |
2 | 2003 | ഇവർ | ടി.കെ. രാജീവ് കുമാർ |
3 | 2007 | കയ്യൊപ്പ് | രഞ്ജിത്ത് |
4 | 2007 | റോക്ക് ആന്റ് റോൾ | രഞ്ജിത്ത് |
5 | 2008 | പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് |
6 | 2008 | മോക്ഷം | രാജീവ് നാഥ് |
7 | 2008 | കേരള പോലീസ് | ചന്ദ്രശേഖരൻ |
8 | 2008 | തിരക്കഥ | രഞ്ജിത്ത് |
9 | 2008 | അനുഭവ് | രാജീവ് നാഥ് |
10 | 2009 | കറൻസി | സ്വാതി ഭാസ്കർ |
11 | 2009 | ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ |
12 | 2009 | ലൗഡ്സ്പീക്കർ | ലൗഡ്സ്പീക്കർ |
13 | 2009 | പത്താം നിലയിലെ തീവണ്ടി | ജോഷി മാത്യു |
14 | 2009 | കേരള കഫേ | രഞ്ജിത്ത് |
15 | 2010 | പ്രമാണി | ബി. ഉണ്ണികൃഷ്ണൻ |
16 | 2010 | മമ്മി ആന്റ് മീ | ജിത്തു ജോസഫ് |
17 | 2010 | നീലാംബരി | ഹരിനാരായണൻ |
18 | 2010 | കോക്ക്ടെയിൽ | അരുൺ കുമാർ |
19 | 2011 | ലക്കി ജോക്കേഴ്സ് | സുനിൽ |
19 | 2011 | ട്രാഫിക് | രാജേഷ് പിള്ള |
20 | 2011 | പ്രണയം | ബ്ലെസ്സി |
22 | 2011 | ബ്യൂട്ടിഫുൾ | വി.കെ. പ്രകാശ് |
23 | 2011 | അതേ മഴ അതേ വെയിൽ | ജി. മനു |
24 | 2012 | മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | സ്വാതി ഭാസ്ക്കർ |
25 | 2012 | ട്രിവാൻഡ്രം ലോഡ്ജ് | വി.കെ. പ്രകാശ് |
26 | 2012 | ഡേവിഡ് & ഗോലിയാത്ത് | രാജീവ് നാഥ് |
27 | 2012 | ഈ അടുത്ത കാലത്ത് | |
28 | 2012 | ജോസേട്ടൻ്റെ ഹീറോ | |
29 | 2012 | ഗ്രാൻ്റ്മാസ്റ്റർ | |
30 | 2012 | നമുക്ക് പാർക്കാൻ | |
31 | 2012 | ട്രാക്ക് | |
32 | 2012 | ഹീറോ | |
33 | 2012 | വീണ്ടും കണ്ണൂർ | |
34 | 2012 | ട്രിവാൻഡ്രം ലോഡ്ജ് | |
35 | 2012 | ബാങ്കിംഗ് അവേഴ്സ് 10 ടു 4 | |
36 | 2012 | .916 | |
37 | 2012 | ഐ ലവ് മി | |
38 | 2013 | ഡേവിഡ് & ഗോലിയാത്ത് | |
39 | 2013 | ഹോട്ടൽ കാലിഫോർണിയ | |
40 | 2013 | ബഢി | |
41 | 2013 | ഡി കമ്പനി | |
42 | 2013 | പട്ടം പോലെ | |
43 | 2013 | സൈലൻസ് | |
44 | 2014 | 1983 | |
45 | 2014 | ആംഗ്രി ബേബീസ് ഇൻ ലവ് | |
46 | 2014 | വിക്രമാദിത്യൻ | |
47 | 2014 | ദി ഡോൾഫിൻസ് | |
48 | 2014 | ആമയും മുയലും | |
49 | 2015 | ഷീ ടാക്സി | |
50 | 2015 | ലാവണ്ടർ | |
51 | 2015 | തിങ്കൾ മുതൽ വെള്ളി വരെ | |
52 | 2015 | കനൽ | |
53 | 2015 | ഫീമെയിൽ ഉണ്ണികൃഷ്ണൻ | |
54 | 2016 | മാൽഗുഡി ഡേയ്സ് | |
55 | 2016 | പാവാട | |
56 | 2016 | കരിങ്കുന്നം 6's | |
57 | 2016 | പാ.വ. | |
58 | 2016 | പത്ത് കൽപ്പനകൾ | |
59 | 2016 | കുട്ടികളുണ്ട് സൂക്ഷിക്കുക | |
60 | 2017 | മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | |
61 | 2017 | സർവോപരി പാലാക്കാരൻ | |
62 | 2017 | വെളിപാടിൻ്റെ പുസ്തകം | |
63 | 2018 | ആമി | |
64 | 2018 | ചാണക്യ തന്ത്രം | |
65 | 2018 | ബി.ടെക് | |
66 | 2018 | എൻ്റെ മെഴുതിരി അത്താഴങ്ങൾ | |
67 | 2018 | നീലി | |
68 | 2019 | ഗാനഗന്ധർവ്വൻ | |
70 | 2019 | കമല | |
71 | 2019 | ബിഗ് ബ്രദർ | |
72 | 2020 | കിംഗ്ഫിഷ് |
{{cite web}}
: CS1 maint: archived copy as title (link)
{{cite news}}
: Check date values in: |accessdate=
and |date=
(help)