അന്തരീൻ | |
---|---|
സംവിധാനം | മൃണാൾ സെൻ |
നിർമ്മാണം | നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ദൂരദർശൻ[1] |
രചന | സാദത്ത് ഹസ്സൻ മന്തോ (കഥ) മൃണാൾ സെൻ (തിരക്കഥ) |
അഭിനേതാക്കൾ | അഞ്ജൻ ദത്ത് ഡിംപിൾ കപാഡിയ തഥാഗത സന്യാൽ |
സംഗീതം | ശശി ആനന്ദ് |
ഛായാഗ്രഹണം | ശശി ആനന്ദ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സമയദൈർഘ്യം | 91 മിനിറ്റ് |
1993 ൽ ബംഗാളി ഭാഷയിൽ പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്രമാണ് അന്തരീൻ(1993). സാദത്ത് ഹസ്സൻ മന്തോയുടെ ബാദ്ഷാഹത് കാ ഖാതിമ (1950) എന്ന കഥയെ ആസ്പദമാക്കിയാണ് മൃണാൾ സെൻ ഈ ചിത്രം ഒരുക്കിയത്. എന്നാൽ കഥയിൽ നിന്നും വ്യത്യസ്തമായ ഒരു അന്ത്യമാണ് തിരക്കഥയിൽ ഉൾപ്പെടുത്തിയത്. ഇതിൽ അഞ്ജൻ ദത്ത്, ഡിംപിൾ കപാഡിയ എന്നിവർ അഭിനയിക്കുന്നു.[2][3] വിക്രം (1986) എന്ന തമിഴ് ചിത്രത്തിനു ശേഷം ഡിംപിൾ അഭിനയിച്ച ആദ്യത്തെ ഹിന്ദി ഇതര ചിത്രമാണ് അന്തരീൻ.[4] പ്രണയമില്ലാത്ത ഒരു ബന്ധത്തിൽ അകപ്പെട്ടുപോയ ഒരു സ്ത്രീയുടെ വേഷമാണ് അവർ അവതരിപ്പിക്കുന്നത്.
41-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരമേളയിൽ മികച്ച ബംഗാളി ചലച്ചിത്രത്തിനുള്ള പുരസ്ക്കാരം ഈ ചിത്രം നേടി.[1]
തന്റെ സാഹിത്യ രചനയ്ക്ക് പ്രചോദനം തേടി ഒരു യുവ എഴുത്തുകാരൻ (അഞ്ജൻ ദത്ത) കൊൽക്കത്തയിലെ ഒരു സുഹൃത്തിന്റെ പഴയ മാളികയിൽ ഒറ്റയ്ക്ക് താമസിക്കുന്നു. ഒരു രാത്രി അദ്ദേഹം ഒരു അപരിചിതയുമായി(ഡിംപിൾ കപാഡിയ) ഫോണിൽ സംസാരിക്കാൻ തുടങ്ങുന്നു. അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനാൽ സംഭാഷണം താമസിയാതെ ഒരു ബന്ധമായി വികസിക്കുന്നു. സ്ത്രീയെ സംബന്ധിച്ചടത്തോളം, അവളുടെ വേദനയും വിഷമങ്ങളും കേൾക്കാൻ ക്ഷമയുള്ള ഒരാളെ അവൾക്ക് ലഭിക്കുന്നു. എഴുത്തുകാരനാകട്ടെ, തന്റെ രചനയ്ക്കുള്ള ആശയവും പ്രചോദനവും ഈ സംഭാഷണങ്ങളിൽ നിന്നും ലഭിയ്ക്കുന്നു. എഴുത്തുകാരന്റെ ഫോൺ നമ്പർ സ്ത്രീയ്ക്ക് അറിയാമെങ്കിലും അവരുടെ നമ്പർ എഴുത്തുകാരന് അറിയില്ല എന്നതിനാൽ ഈ ബന്ധത്തിന്റെ നിയന്ത്രണം സ്ത്രീയുടെ പക്കലാണ്.[5]
ഒരു ട്രെയിനിൽ വച്ച് അവർ കണ്ടുമുട്ടുന്നു. അയാളുടെ ശബ്ദത്തിൽ നിന്നും, സംസാരിക്കുന്ന രീതിയിൽ നിന്നും അവനെ തിരിച്ചറിയുന്നു.[6]