അപുതുല (ഫിങ്കെ) Aputula (Finke) നോർത്തേൺ ടെറിട്ടറി | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 25°34′52″S 134°34′40″E / 25.58111°S 134.57778°E | ||||||||
ജനസംഖ്യ | 192[1] (2016) | ||||||||
പോസ്റ്റൽകോഡ് | 0872 | ||||||||
സ്ഥാനം | 159 km (99 mi) കിഴക്ക് of സ്റ്റുവാർട്ട് ഹൈവേ | ||||||||
LGA(s) | സെൻട്രൽ ലാന്റ് കൗൺസിൽ | ||||||||
Territory electorate(s) | നമത്ജിറ | ||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിയാരി | ||||||||
|
ഓസ്‌ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ ഒരു വിദൂര തദ്ദേശീയ ഓസ്‌ട്രേലിയൻ സമൂഹമാണ് അപുതുല (1980 വരെ ഫിങ്കെ എന്നറിയപ്പെട്ടിരുന്നു). ഇത് ആലീസ് സ്പ്രിംഗ്സിന് 317 കിലോമീറ്റർ (197 മൈൽ) തെക്കായും സൗത്ത് ഓസ്‌ട്രേലിയയുടെ അതിർത്തിക്കടുത്തുള്ള സ്റ്റുവർട്ട് ഹൈവേയിലെ കുൽഗേര റോഡ്ഹൗസിന് 159 കിലോമീറ്റർ (99 മൈൽ) കിഴക്കായും സ്ഥിതി ചെയ്യുന്നു[2]. ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴികെ വർഷത്തിൽ ഭൂരിഭാഗവും വരണ്ടതായി കാണപ്പെടുന്ന ഐർ തടാകത്തിന്റെ ഭാഗമായതുമായ ഫിങ്കെ നദി (ജർമ്മൻ പ്രോസ്പെക്ടർ വില്യം ഫിങ്കിന്റെ പേരിൽ) ഈ പ്രദേശത്തിന്റെ ഏതാനും കിലോമീറ്ററുകൾക്കുള്ളിലൂടെ കടന്നുപോകുന്നു.
ഓസ്‌ട്രേലിയയിലെ കടലിൽ നിന്ന് ഏറ്റവും ദൂരെയായി ജനവാസമുള്ള ഒരു സ്ഥലമാണ് അപുതുല. അതിനാൽ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്ര കേന്ദ്രത്തിലേക്കുള്ള ഏറ്റവും അടുത്തുള്ള വാസസ്ഥലമാണിത്.[3]
1925-ൽ സെൻട്രൽ ഓസ്‌ട്രേലിയ റെയിൽവേയിൽ ഫിങ്കെ സൈഡിംഗ് എന്ന ഒരു റെയിൽവേ സൈഡിംഗ് നിർമ്മിക്കപ്പെട്ടു. ഇതൊരു ചെറിയ വർക്കിംഗ് മെൻസ് ക്യാമ്പായി ആരംഭിച്ചു. അവിടെ കുടുംബങ്ങളെക്കൂടാതെ കോൺക്രീറ്റ് കെട്ടിടങ്ങളിൽ റെയിൽവേ തൊഴിലാളികളും താമസിച്ചിരുന്നു. ഏറ്റവും അടുത്തുള്ള പൊലീസ്, തപാൽ സേവനങ്ങൾ ഷാർലറ്റ് വാട്ടേഴ്സിലും ജില്ലയിലെ കന്നുകാലി യാർഡുകളും റെയിൽവേ സ്റ്റേഷനും റുംബലാരയിലുമായിരുന്നു. അതിലൂടെ കാർ യാത്രക്കാർ വിരളമായിരുന്നു. സൈഡിംഗ് നിർമ്മിച്ച ഉടൻ തന്നെ ആദിവാസികൾ സൈഡിംഗ് സന്ദർശിക്കാൻ തുടങ്ങി. ലോവർ സതേൺ അറെൻടെ, ലുരിറ്റ്ജ ജനങ്ങൾ സമീപത്തുള്ള സാൻഡ്‌ഹിൽസിൽ ഒരു ക്യാമ്പ് സ്ഥാപിച്ചു. ഡിംഗോ തലയോട്ടികൾ, കാട്ടുപൂക്കൾ, പുരാവസ്തുക്കൾ, വെള്ളം, ഭക്ഷണം എന്നിവയ്ക്കായി അവർ വ്യാപാരം ആരംഭിച്ചു.[4]
ഷാർലറ്റ് വാട്ടേഴ്‌സ് അടച്ചതിനുശേഷം പോലീസുകാർ, ട്രാക്കർമാർ, അവരുടെ കുടുംബങ്ങൾ എന്നിവരെ കൂടാതെ ചില "പ്രായമുള്ളവരും ബലഹീനരുമായ" ആദിവാസികളും ഫിങ്കെയിലേക്ക് താമസം മാറിയതിനുശേഷം 1930 കളുടെ അവസാനത്തിൽ ഒരു പോലീസ് സ്റ്റേഷൻ നിർമ്മിക്കപ്പെട്ടു. 1938 ൽ താമസക്കാർ ഒരു തപാൽ സേവനത്തിനായി അപേക്ഷ നൽകി. എർണബെല്ലയിൽ നിന്നുള്ള ആളുകൾ ട്രെയിനിൽ നിന്ന് സാധനങ്ങൾ എടുക്കാൻ വന്നതോടെ ആദിവാസികളായ സന്ദർശകരുടെ എണ്ണം വർദ്ധിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് പസഫിക്കിലേക്ക് യുദ്ധത്തിന് പോകുന്ന തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സൈനികരുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു സെൻട്രൽ ഓസ്‌ട്രേലിയൻ റെയിൽവേ. റെയിൽവെ സൈഡിംഗിന് ആദ്യത്തെ റിപ്പീറ്റർ സ്റ്റേഷൻ ഓപ്പറേറ്ററും സ്വകാര്യ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബിസിനസും ലഭിച്ചു.[4]
ഫിങ്കിലെ ജലത്തിന്റെ ഗുണനിലവാരം വളരെ മികച്ചതായതിനാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രാദേശിക കാലികർഷകർ തങ്ങളുടെ കന്നുകാലി യാർഡുകൾ റുംബലാരയിൽ നിന്ന് ഫിങ്കിലേക്ക് മാറ്റാൻ സർക്കാരിനെ ബോധ്യപ്പെടുത്തി. അതിലൂടെ ജനസംഖ്യ വർദ്ധിച്ചു.[അവലംബം ആവശ്യമാണ്] 1947-ൽ ടെഡ് കോൾസന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പബ്ബായ ഫിങ്കെ ഹോട്ടൽ (സിംസൺ മരുഭൂമി മുറിച്ചുകടന്ന ആദ്യത്തെ യൂറോപ്യൻ വ്യക്തിയായിരുന്നു) പ്രവർത്തനം ആരംഭിച്ചു. റോയൽ ഫ്ലൈയിംഗ് ഡോക്ടർ സേവനത്തിലേക്ക് പ്രവേശനം നൽകുന്ന ഒരു എയർ സ്ട്രിപ്പും റേസ് ട്രാക്കും ആദിവാസികൾ നിർമ്മിച്ചതാണ്. 1949 ൽ സർക്കാർ നഗരത്തിലെ ജലവിതരണത്തിന് സബ്‌സിഡി നൽകാൻ തുടങ്ങി. പക്ഷേ 1950-കളിൽ ജലപ്രതിസന്ധി നേരിട്ടു.[4] 1953-ൽ വിദ്യാലയം ആരംഭിച്ചു. 1955 ഓഗസ്റ്റ് 18-ന് ഫിങ്കെ നഗരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബറിൽ ലേലത്തിലൂടെ പട്ടണ ഭൂമി ലഭ്യമാക്കി.[4]
1973 ലും 1974 ലും ഉണ്ടായ വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് 1970-കളുടെ അവസാനത്തിൽ റെയിൽവേ പാത പടിഞ്ഞാറോട്ട് മാറ്റിയപ്പോൾ ഭൂരിഭാഗം യൂറോപ്യന്മാരും ഫിങ്കെയിൽ നിന്നും താമസം മാറി. എന്നാൽ തദ്ദേശവാസികൾ അവിടെത്തന്നെ തുടർന്നു. എർനബെല്ലയിൽ നിന്നുള്ള യൂണിറ്റിംഗ് ചർച്ച് മിഷനറിയായ മാർഗരറ്റ് ബെയ്‌ന്റെ സഹായത്തോടെ അവർ മണൽത്തീരങ്ങളിൽ നിന്ന് സ്വയം നിർമ്മിച്ച വീടുകളിലേക്ക് മാറി. ഈ സമയം മുതലാണ് നഗരം അപുതുല എന്നറിയപ്പെടുന്നത്.[4] അങ്ങനെ അവർ യൂറോപ്യൻ നഗരവൽക്കരണത്തിൽ നിന്നും ഒരു ആദിവാസി സമൂഹത്തിലേക്ക് മാറി. സമൂഹത്തിനടുത്തുള്ള 'പുതുല' (ഒരു അറേൻടെ പദം) എന്ന സ്ഥലത്തു നിന്നാണ് ഈ പേര് വന്നത്. വെള്ളക്കാരും റെയിൽവേ ലൈനും വരുന്നതിന് മുമ്പ് പൊയ്കയാരുന്ന ഈ സ്ഥലത്തു നിന്നാണ് അരെൻടെ ജനത വെള്ളം എടുക്കാൻ ഉപയോഗിച്ചിരുന്നത്.[2]
1970 കളിൽ സ്ഥാപിതമായ അപുതുല ഹൗസിങ്ങ് കമ്പനി സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. പ്രാദേശിക ജനങ്ങളും ഒരു കൂട്ടം ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളും ചേർന്നാണ് ഇത് നടത്തിയത്.[4] പഴയ പോലീസ് സ്റ്റേഷൻ, സ്കൂൾ, റെയിൽവേ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ അപുതുലയിലെ നിരവധി പഴയ കെട്ടിടങ്ങളെ എൻടി ഹെറിറ്റേജ് കൗൺസിൽ പൈതൃക പട്ടികയ്ക്കായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.[5]
ഒട്ടകങ്ങളിൽ സഞ്ചരിക്കുന്ന ഒരു പോലീസ് സേനയെ ഫിങ്കെയിൽ ഉപയോഗിച്ചിരുന്നു. ഒരുപക്ഷേ "ലോകത്തിലെ ഏറ്റവും വലിയ പോലീസ് പട്രോളിംഗ്" ഇതായിരിക്കാം. ഒട്ടകങ്ങളെ ഉപയോഗിക്കുന്ന നോർത്തേൺ ടെറിട്ടറിയിലെ അവസാന പോലീസ് സ്റ്റേഷനും ഇതായിരുന്നു. പട്രോളിംഗിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ആദിവാസി ട്രാക്കറുകൾ. ഇവ പലപ്പോഴും കാടുകളിൽ നഷ്ടപ്പെട്ട ആളുകളെ കണ്ടെത്തുന്നതിന് കാരണമായി. 1953-ൽ അവസാന ഒട്ടക പട്രോളിംഗ് ഫിങ്കെ വിട്ടു. 1957-ലെ സൺഡൗൺ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിലും ട്രാക്കർമാർ വിലമതിക്കാനാവാത്തവരായിരുന്നു. പോലീസുകാരന്റെ ഭാര്യമാർ പോസ്റ്റോഫീസ് നടത്തി. അവരുടെ ഭർത്താക്കന്മാർ പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുമ്പോഴും രോഗികളെ ശുശ്രൂക്ഷിക്കുകയും റേഷൻ വിതരണം നടത്തുകയും ചെയ്തു (ഫിങ്കെയിൽ നഴ്‌സുമാരോ ഡോക്ടർമാരോ ഇല്ല).[4]
1960 ജനുവരി 1, 2 തീയതികളിൽ അപുതുലയിൽ രേഖപ്പെടുത്തിയ 48.3°C (118.9 ° F) താപനില നോർത്തേൺ ടെറിട്ടറിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ രണ്ട് ദിവസങ്ങൾ ആയിരുന്നു.[6]
192 ആയിരുന്നു 2016-ൽ പട്ടണത്തിലെ ജനസംഖ്യ.[1] പിറ്റ്ജന്ത്ജത്ജാര, യാങ്കുനിറ്റ്ജത്ജാര, ലുരിറ്റ്ജ, ലോവർ സതേൺ അറെൻടെ എന്നിവയാണ് ഈ വിഭാഗങ്ങൾ. ഫിങ്കെയിലെ ഇപ്പോഴത്തെ നിവാസികളിൽ ഭൂരിഭാഗവും പടിഞ്ഞാറൻ മരുഭൂമിയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. വെള്ളത്തിന്റെ അഭാവം കാരണം യൂറോപ്യൻ കാലഘട്ടത്തിനു മുമ്പും ഈ മേഖല ഒരിക്കലും ഒരു ആദിവാസി കുടിയേറ്റത്തിനായി ഉപയോഗിച്ചിട്ടില്ല.[4]
പയനിയറും പാസ്റ്ററലിസ്റ്റുമായ ടെഡ് കോൾസൺ (1881 - 1950) സിംസൺ മരുഭൂമി മുറിച്ചുകടന്ന ആദ്യത്തെ യൂറോപ്യൻ വ്യക്തിയാണ്.
ലോവർ അറെൻടെ ഭാഷ സംസാരിച്ചിരുന്ന അവസാന വ്യക്തിയെന്ന നിലയിൽ അറിയപ്പെടുന്ന ഒരു ആദിവാസി ട്രാക്കറാണ് ബ്രൗണി ഡൂലൻ പെർറൂൾ (ജീവിതകാലം: 1918 - 2011). 2011-ൽ അദ്ദേഹം മരണമടഞ്ഞതോടെ ഈ ഭാഷയ്ക്ക് വംശനാശം സംഭവിച്ചു. ഡൂലനുമായി നടത്തിയ ചില സംഭാഷണങ്ങൾ റെക്കോർഡുചെയ്തുകൊണ്ട് ആയിരത്തോളം വാക്കുകൾ ഉൾക്കൊള്ളുന്ന ലോവർ അറെന്റേയുടെ ഒരു നിഘണ്ടു സമാഹരിക്കാൻ ഓസ്‌ട്രേലിയൻ ഭാഷാശാസ്ത്രജ്ഞനായ ഗവൻ ബ്രീന് കഴിഞ്ഞു.[7]
{{cite journal}}
: Cite journal requires |journal=
(help); External link in |others=
(help)
{{cite web}}
: CS1 maint: archived copy as title (link)
{{cite journal}}
: Cite journal requires |journal=
(help) - See Territory Stories for details and citation and Worldcat entry here.