മധ്യേഷ്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് അബുൽമുഈൻ അൽ നസഫി (ഉസ്ബെക്: Абул-Муин ан-Насафи; അറബി: أبو المعين النسفي, ഹിജ്റ). ഹനഫി കർമ്മശാസ്ത്രസരണിയിൽ മാതുരീദി ചിന്താധാരയിലെ അബൂമൻസൂർ അൽ മാതുരീദിന് ശേഷം പ്രധാനിയായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു[1][2][3][4][5].
ഇന്നത്തെ ഉസ്ബെകിസ്ഥാനിലെ നസഫ് (കർഷി നഗരം) പ്രദേശത്ത് 1046-ൽ[6] അബുൽമുഈൻ ജനിച്ചു. ജനനത്തിന്റെ വർഷത്തിൽ 1027 ആണെന്ന അഭിപ്രായം കൂടി നിലനിൽക്കുന്നുണ്ട്. 1115-ൽ അതേ നഗരത്തിൽ അദ്ദേഹം അന്തരിച്ചു[7].