അബ്ദുല്ല ക്വില്ല്യം Abdullah Quilliam | |
---|---|
ജനനം | 10 April 1856 |
മരണം | 23 ഏപ്രിൽ 1932 Bloomsbury, London, United Kingdom | (പ്രായം 76)
ദേശീയത | ബ്രിട്ടിഷ് |
മറ്റ് പേരുകൾ | عبد الله كويليام വില്ല്യം ഹെൻട്രി ക്വില്ല്യം ഹെൻട്രി മൈക്കൽ ലിയോൺ ഹാറൂൻ മുസ്തഫ ലിയോൺ |
വില്ല്യം ഹെൻട്രി ക്വില്ല്യം, (10 April 1856[1][2][3] ലിവർപൂൾ – 23 April 1932 ലണ്ടൻ) പിന്നീട് അബ്ദുല്ല ക്വില്ല്യം എന്ന് പേരുമാറ്റിയ 19ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ച ക്രിസ്തുമതത്തിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച വ്യക്തിയായിരുന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ മുസ്‌ലിം പള്ളിയും ഇസ്‌ലാമിക ദഅവ കേന്ദ്രവും സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.
ഇംഗ്ലണ്ടിലെ ലിവർപൂളിൽ 1856ൽ ഒരു ഉന്നത കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് റോബർട്ട് വില്ല്യം വാച്ച് നിർമാതാവായിരുന്നു. നിയമം ആണ് പഠിച്ചത്. ഒരു ഉറച്ച ക്രൈസ്തവ ജിവിതരീതി[4] പിന്തുടർന്നിരുന്ന വില്ല്യം മദ്യത്തിന് എതിരായിരുന്നു. മദ്യത്തിന്റെ ഉപയോഗത്തെ എതിർത്ത് അദ്ദേഹം പൊതുസ്ഥലങ്ങളിൽ പ്രസംഗിച്ചിട്ടുണ്ടായിരുന്നു.
17മത്തെ വയസ്സിൽ മൊറോക്കോയിൽ നടത്തിയ പര്യടനം അദ്ദേഹത്തെ മാറ്റി മറിച്ചു. മദ്യം ഉപയോഗിക്കാത്ത മുസ്‌ലിങ്ങളുടെ ജീവിതരീതിയിൽ ആകൃഷ്ടനായി അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും പേര് അബ്ദുള്ള ക്വില്ല്യം എന്ന് മാറ്റുകയും ചെയ്തു[5]. ലിവർപൂളിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടം അദ്ദേഹം മസ്ജിദ് ആക്കി മാറ്റി പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ചു.1889ലെ ക്രിസ്തുമസ് ദിവസം ലിവർപൂൾ മുസ്‌ലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അദ്ദേഹം ഒരു ഇസ്‌ലാമിക കേന്ദ്രവും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി പേർ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മാതാവടക്കം[6] നിരവധിപേർ അക്കൂട്ടത്തിലുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ യാഥാസ്ഥിതികരായ ബ്രിട്ടീഷുകാരിൽ നിന്ന് കടുത്ത എതിർപ്പുകൾ ഉയർന്നിരുന്നു. പള്ളിയും ഇസ്‌ലാമിക കേന്ദ്രവും ആക്രമണത്തിനിരയായി. അതെല്ലാം നേരിട്ട അദ്ദേഹം അനാഥശാല, സ്കൂൾ, പത്രം എന്നിവയൊക്കെ സ്ഥാപിച്ചു പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്ത്യ, യെമെൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന കപ്പൽ തൊഴിലാളികൾക്ക് അദ്ദേഹം സൗജന്യ നിയമ സഹായം നൽകുമായിരുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടനിലും ഇസ്‌ലാമിക ലോകത്തും അദ്ദേഹത്തിന് വലിയ ആദരവ് നേടിക്കൊടുത്തു. അന്നത്തെ ഉസ്മനിയ്യ ഖലീഫ അബ്ദുൽ ഹമീദ് രണ്ടാമൻ അദ്ദേഹത്തിന് ശൈഖുൽ ഇസ്‌ലാം പദവി നൽകുകയും ബ്രിട്ടനിലെ അദ്ദേഹത്തിന്റെ പ്രതിനിധി ആക്കുകയും ചെയ്തു. അഫ്ഗാൻ അമീർ അദ്ദേഹത്തിന് സാമ്പത്തിക സഹായങ്ങൾ നൽകി. മൊറോക്കൻ ഇസ്‌ലാമിക പണ്ഡിതർ അദ്ദേഹത്തിന് ആലിം പദവി നൽകുകയുണ്ടായി. ഉസ്മാനിയ ഖലീഫ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയെ സന്ദർശിച്ച വേളയിൽ അദ്ദേഹത്തെ നേരിൽ പോയി കാണുകയുണ്ടായി. ഇസ്ലാമിക ആധ്യാത്മികത സ്വാധീനിച്ചിരുന്ന അബ്ദുല്ല ക്വില്ല്യം ശാദുലിയ്യ , മൗലവിയ്യ പാതകളിലൊന്ന് സ്വീകരിച്ചിരുന്നു.[7] 1908 ലെ ആദ്ദേഹത്തിന്റെ തിരോധാനം വലിയ വാർത്താ പ്രാധ്യാന്യം നേടിയിരുന്നു. മൂത്ത മകനെയും കൂട്ടി തുർക്കിയിലേക്ക് യാത്രയായ അദ്ദേഹം പിന്നെ മടങ്ങി വന്നിലെന്നാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ ബ്രിട്ടനിലേക്ക് 1909 -10 ഇൽ തിരിച്ചു വന്ന ക്വില്ല്യം ഹെൻറി എം ലിയോൺ എന്ന പേരിൽ ആത്മീയ ലളിത ജീവിതം നയിക്കുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു.[8] ' മർമധുക്കെ പിക്കൽ ,ബാറൺ ഹെഡ്ലി എന്നിവരുമായി സൗഹൃദം പങ്കിട്ടിരുന്ന അദ്ദേഹം ടർക്കിഷ് സൂഫി കവി ശൈഖ് ഹാറൂൺ അബ്ദുല്ലയുടെ കവിതകൾ അടക്കം ചില രചനകൾ നടത്തിയിട്ടുണ്ട് പാശ്ചാത്യ ലോകത്ത് ഇസ്ലാമിനെ പരിചപ്പെടുത്തുന്നതിൽ ഒരു വഴികാട്ടിയായ അദ്ദേഹം 1932 ഏപ്രിൽ 23ന് 76മത്തെ വയസ്സിൽ ഇംഗ്ലണ്ടിൽ വെച്ച് മരണപ്പെട്ടു.
{{cite news}}
: Check date values in: |date=
(help)
{{cite news}}
: Check date values in: |accessdate=
(help)