അബ്ദുൾകരീം ഖാൻ | ||
---|---|---|
പശ്ചാത്തല വിവരങ്ങൾ | ||
ജനനം | 11 November 1872 | |
ഉത്ഭവം | Kairana, Uttar Pradesh | |
മരണം | 27 ഒക്ടോബർ 1937 | (പ്രായം 64)|
വിഭാഗങ്ങൾ | Indian classical music | |
തൊഴിൽ(കൾ) | Singer of hindustani classical music | |
വർഷങ്ങളായി സജീവം | 1893–1937 | |
|
ഭാരതത്തിലെ പ്രസിദ്ധനായ ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു അബ്ദുൾകരീം ഖാൻ(1856 - 1917) സഹരൻപൂരിലെ കിരാന ഗ്രാമത്തിലെ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ 1856-ൽ ഉസ്താദ് കുലേഖാന്റെ മകനായി ഇദ്ദേഹം ജനിച്ചു. വിശിഷ്ട സംഗീതത്തിന്റെ ഉടമകളായ ഗുലാം അലി - ഗുലാം മൗല എന്നീ സഹോദരന്മാർ അദ്ദേഹത്തിന്റെ പൂർവ്വീകരിൽപ്പെടുന്നു. കരീം ഖാന്റെ പിതാവ് കാലെഖാൻ ഗുലാം അലിയുടെ പൗത്രനായിരുന്നു. ആറാമത്തെ വയസ്സിൽതന്നെ മുത്തച്ഛന്റെയും അച്ഛന്റെയും കീഴിൽ സംഗീതം പഠിക്കാൻ തുടങ്ങി. ശബ്ദമാധുരിയിലും നാദവ്യാപ്തിയിലും മുന്തിയ ഒന്നായിരുന്നു അബ്ദുൽകരീമിന്റെ ശാരീരം. വായ്പ്പാട്ടു കൂടാതെ സാരംഗി, ബീൻ, സിതാർ, തബല എന്നിവയിലും പ്രാഗല്ഭ്യം നേടി. സാരംഗി വാദകനായി ജീവിതം ആരംഭിച്ച അദ്ദേഹം സാരംഗി വാദകർക്ക് പൊതുവിൽ താഴ്ന്ന പദവിയേയുള്ളൂ എന്നു മനസ്സിലാക്കി വായ്പാട്ടിലേക്ക് മാറുകയായിരുന്നു.[1]
ഖയാൽ എന്ന സംഗീതപ്രസ്ഥാനം പ്രയോഗിക്കുന്നതിൽ പ്രത്യേകമായ പാടവം ഇദ്ദേഹത്തിന് സമ്പാദിക്കുവാൻ കഴിഞ്ഞു. ഇതിൽ ഒരു പ്രത്യേക പ്രസ്ഥാനംതന്നെ ഇദ്ദേഹം അവതരിപ്പിച്ചു. 'തരാനാ' പ്രസ്ഥാനം എന്ന പേരിൽ അത് ഇന്നും നിലനിന്നുവരുന്നു. ബറോഡയിൽ ഏറെക്കാലം ഇദ്ദേഹം ആസ്ഥാനവിദ്വാനായിരുന്നു. പിന്നീട് പൂനയിൽ സ്വന്തം പരിശ്രമത്തിൽ ആര്യ സംഗീത വിദ്യാകേന്ദ്രം സ്ഥാപിച്ചു. ഭീംസെൻ ജോഷി, ബഹറേബുവ, സരസ്വതീറാനേ തുടങ്ങിയ പല ഗായകരും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.[2]
ദക്ഷിണേന്ത്യയിൽ പല പ്രാവശ്യം സംഗീതക്കച്ചേരികൾ നടത്തിയിട്ടുണ്ട്. പ്രസിദ്ധസംഗീതവിദുഷിയായ വീണാധനമ്മാളുടെ വായനയിൽ ഇദ്ദേഹത്തിനു വലിയ മതിപ്പുണ്ടായിരുന്നു. 1917-ൽ അബ്ദുൽ കരിം ഖാൻ നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൾകരീം ഖാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |