അഭിമാൻ | |
---|---|
പ്രമാണം:Abhimaan (1973).jpg | |
സംവിധാനം | ഋഷികേശ് മുഖർജി |
നിർമ്മാണം | സുശീല കാമത്ത് പവൻ കുമാർ ജൈൻ |
രചന | ഋഷികേശ് മുഖർജി |
തിരക്കഥ | നബേന്ദു ഘോഷ് ബിരേഷ് ചാറ്റർജി മോഹിനി എൻ സിപ്പി |
സംഭാഷണം | രജീന്ദ്ര സിങ് ബേഡി |
അഭിനേതാക്കൾ | അമിതാഭ് ബച്ചൻ ജയ ബച്ചൻ അസ്രാണി ബിന്ദു എ.കെ ഹങ്ഗൽ |
സംഗീതം | എസ്. ഡി ബർമ്മൻ |
ഗാനരചന | മജ്രൂഷ് സുൽത്താൻ പുരി |
ഛായാഗ്രഹണം | ജയ് വന്ത് പഥാരെ |
ചിത്രസംയോജനം | ദാസ് ധൈമാഡെ |
റിലീസിങ് തീയതി | July 27, 1973 |
രാജ്യം | India |
ഭാഷ | Hindi |
സമയദൈർഘ്യം | 122 minutes |
ആകെ | ₹17.0 മില്യൺ (US$2,00,000)[1] |
രജീന്ദ്ര സിങ് ബേഡി,ബിരേഷ് ചാറ്റർജി,നബേന്ദു ഘോഷ്,ഋഷികേശ് മുഖർജി,മോഹൻ എൻ സിപ്പി,ബിരേഷ് ത്രിപാഠി തുടങ്ങിയവർ ചേർന്ന് എന്നിവ രചിച്ച് ഋഷീകേശ് മുഖർജിസംവിധാനം ചെയ്ത് 19738ൽ പുറത്തിറങ്ങിയ ഹിന്ദിചലച്ചിത്രമാണ് അഭിമാൻ.അമിതാഭ് ബച്ചൻ,ജയ ബച്ചൻ,അസ്രാണി,ബിന്ദു,എ.കെ ഹങ്ഗൽ തുടങ്ങിയവർ പ്രധാനവേഷമിട്ടു. ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം മജ്രൂഷ് സുൽത്താൻ പുരി രചിച്ച് എസ്. ഡി ബർമ്മൻ ഈണം പകർന്ന ഗാനങ്ങൾ ആണ്. മുഹമ്മദ് റാഫി ലതാ കിഷോർ തുടങ്ങിയ ഗായകർ ആണ് ആ ഗാനങ്ങൾ ആലപിച്ചത്. അക്കാലത്തെ ഒരു വിജയിച്ച ചിത്രം ആയിരുന്നു അഭിമാൻ. [2]ഈ ചിത്രത്തിലെ അഭിനയത്തിനു ജയ ബച്ചൻ ആ വർഷത്തെ ഫിലിം ഫെയർ അവാർഡ് നേടി..[3] ആലിഫ് സൂർത്തിയെ പോലുള്ള പല സിനിമാ നിരൂപകരരും ഇതിന്റെ ഇതിവൃത്തത്തിനു ഇത് സിതാർ വിസ്മയം രവിശങ്കറും ആദ്യപത്നിയും ഭാരതഭൂഷാൺ ജേതാവുമായ അന്നപൂർണ്ണാദേവിയുമായുള്ള തകർന്ന ദാമ്പത്യത്തിന്റെ ഛായ കല്പിക്കുന്നു. .[4] രാജു ഭരതൻ പോലുള്ള ചിലർ ഇതിനു പ്രശസ്തഗായകൻ കിഷോർകുമാറിന്റെ ആദ്യ ഭാര്യയുമായുള്ള ജീവിതത്തിന്റെ കഥയാണെന്നും പറയുന്നുണ്ട്. എ സ്റ്റാർ ഇസ് ബോൺ എന്ന സിനിമയുമായും ഇതിനു കഥാ സാമ്യം ഉണ്ട്.'.[5] നെഞ്ചമെല്ലാം നീയേ എന്ന പേരിൽ 1983ൽ മോഹൻ, പൂർണ്ണിമ ജയറാം എന്നിവരെ താരങ്ങളാക്കി തമിഴിൽ പുനർനിർമ്മിച്ചു. മമ്മുട്ടിയും സുഹാസിനിയും താരങ്ങളായ രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിനും ഇതിവൃത്തത്തിൽ സാമ്യം ഉണ്ട്.
പത്നി തന്നെക്കാൾ പ്രശസ്തയാകുന്നതിൽ വിഹ്വലനാകുന്ന ഒരു ഗായകന്റെ കഥയാണിത്. സുബീർ (ബച്ചൻ) ഒരു പേരുകേട്ട ഗായകനാണ്. വിവാഹം തന്നെ ഒഴിവാക്കി ആരാധകസുന്ദരികളോടൊത്ത് ജീവിതം ആസ്വദിച്ചിരുന്ന അയാൾ അപ്രതീക്ഷിതമായി തികച്ചും ഗാമീണശാലീനഗായികയായ ഉമ ജയ ബച്ചൻ കാണുന്നു. വിവാഹിതനാകുന്നു. ബോംബേയിൽ തിരിച്ചെത്തിയ അയാൾ പത്നിയെക്കൂടി ഗായികയാക്കുന്നു. അവളുടെ വളർച്ച പക്ഷേ പെട്ടെന്നായിരുന്നു. അത് സുബീറിന്റെ അസ്വസ്ഥനാക്കുന്നു. അവർതമ്മിൽ അകലുന്നു. പക്ഷേ അയാളൂടെ ബന്ധുക്കൾ സുഹൃത്തുക്കൾ എല്ലാം നല്ലവരായതുകൊണ്ട് ഉമയുടെ മഹത്ത്വം/ അയാളൂടെ വിരഹം അവളെ എങ്ങനെ തകർത്തിരിക്കുന്നു എന്നും സ്വന്തം കരിയർ എത്ര തകർന്നും എന്നും അയാളെ ബോധ്യപ്പെടുത്തുന്നു. സംഗീതത്തിലൂടെ അകന്ന അവരെ ഒരു സംഗീതസദസ്സിൽ വച്ചു തന്നെ സുഹൃത്തുക്കൾ ഒരുമിപ്പിക്കുന്നു. അവരുടെ പ്രണയവും വിരഹവും ചിത്രീകരിച്ചതിലെ സൗന്ദര്യമാണ് മുഖർജിയുടെ കരവിരുത് പ്രകടമാകുന്നത്.
അതുവരെ കാബറെ ഡാൻസർ, പോലുള്ള ഗ്ലാമർ വേഷം അഭിനയിച്ചിരുന്ന ബിന്ദുവിനു ഈ ചിത്രത്തിലെ പൂർവ്വകാമുകിയുടെ പക്വതയുള്ള വേഷം അവരുടെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. [6] ഈ ചിത്രം ശ്രീലങ്കയിലും വൻ ഹിറ്റ് ആയിരുന്നു. കൊളമ്പോയിലെ എമ്പയർ തീയറ്ററിൽ 590 ദിവസം ഒന്നിച്ചു പ്രദർശിപ്പിച്ചു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | അമിതാഭ് ബച്ചൻ | സുബീർ കുമാർ |
2 | ജയ ബച്ചൻ | ഉമ |
3 | അസ്രാണി | ചന്ദർ കൃപലാനി |
4 | ബിന്ദു | ചിത്ര |
5 | എ കെ. ഹങ്ഗൽ | സദാനന്ദ് |
6 | ദുർഗ്ഗാ ഘോട്ടെ | ദുർഗ്ഗ മൗസി |
7 | ലളിതകുമാരി | രാധ |
8 | മാസ്റ്റർ രാജു |
ഗാനങ്ങൾ :മജ്രൂഷ് സുൽത്തൻ പുരി
ഈണം : എസ്. ഡി ബർമ്മൻ
നമ്പർ. | പാട്ട് | പാട്ടുകാർ | ദൈർഘ്യം |
1 | അബ് തോ ഹെ | ലതാ മങ്കേഷ്കർ | 4.25 മിനുട്ട് |
2 | ലൂട്ടെ കോയി മൻ | ലതാ മങ്കേഷ്കർ മൻഹർ ഉധാസ് | 3.04 മിനുട്ട് |
3 | മീറ്റ്ന മിലാരെ | കിഷോർ കുമാർ | 4.56 മിനുട്ട് |
4 | നദിയാ കിനാരെ | ലതാ മങ്കേഷ്കർ | 4.05 മിനുട്ട് |
5 | പിയാ ബിനാ പിയാ ബിനാ | ലതാ മങ്കേഷ്കർ | 4.12 മിനുട്ട് |
6 | തേരെ മേരെ സപ്നോം കെ റൈന | [[]] ലതാ മങ്കേഷ്കർ, കിഷോർ കുമാർ | 4.49 മിനുട്ട് |
7 | തേരെ ബിന്ദിയാറെ | ലതാ മങ്കേഷ്കർ,മുഹമ്മദ് റാഫി | 4.32 മിനുട്ട് |
She won her first Filmfare Award for Best Actress in 1973 for her performance in the marital drama Abhimaan.
{{cite web}}
: Cite has empty unknown parameter: |5=
(help)
{{cite web}}
: Cite has empty unknown parameter: |5=
(help)