നവരത്നങ്ങളിലൊരാളായ അമരസിംഹൻ[1] ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ശബ്ദകോശമാണ് അമരകോശം(സംസ്കൃതം: अमरकोश) ആദ്യത്തെ സംസ്കൃത ശബ്ദകോശമാണിത്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. നാമലിംഗാനുശാസനം (नामलिङ्गानुशासनम्)എന്നും അറിയപ്പെടുന്നു.
വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഒരു ബുദ്ധസന്യാസിയായ അമരസിംഹൻ [2]
പഞ്ചിക എന്നൊരു പഴയ കേരളീയവ്യാഖ്യാനമുണ്ടു്. ഇതിൽ സംസ്കൃതവും ഭാഷയും ഇടകലർന്നിരിക്കുന്നുവെങ്കിലും ഭാഷയ്ക്കാണു് പ്രാധാന്യം.
കൈക്കുളങ്ങര രാമവാരിയർ അമരകോശത്തിനു രചിച്ചിട്ടുള്ള ബാലപ്രിയ എന്ന വ്യാഖ്യാനത്തിൽ പഞ്ചികയെ ആപാദചൂഡം ഉപജീവിച്ചിട്ടുണ്ടു്. [3]
റ്റി. സി. പരമേശ്വരൻ മൂസ്സത് പാരമേശ്വരി എന്ന പേരിൽ അമരകോശത്തിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്.