![]() by Surajlnswamy, 2018 | ||||||||||||||||||||||||||
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||
ജനനം | 12 ജനുവരി 1985 | |||||||||||||||||||||||||
Sport | ||||||||||||||||||||||||||
രാജ്യം | ![]() | |||||||||||||||||||||||||
കായികയിനം | Para Athletics (Discus and Club throw) | |||||||||||||||||||||||||
Medal record
|
ഇന്ത്യയിലെ ഒരു പാരാലിമ്പിക് കായികതാരമാണ് അമിത് കുമാർ സരോഹ. ഏഷ്യൻ പാരാഗെയിംസിൽ മെഡൽ നേടിയ ഇദ്ദേഹം അർജുന അവാർഡ് ജേതാവാണ്.[1] ഡിസ്‌കസ് ത്രോ, ക്ലബ് ത്രോ എന്നീ മത്സരങ്ങളിൽ എഫ് 51 കാറ്റഗറിയിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പാരാലിമ്പിക്‌സിൽ എഫ് 51 കാറ്റഗറി ക്ലബ് ത്രോയിൽ നാലാം സ്ഥാനം നേടി. ആദ്യ റൗണ്ടിൽ മുന്നിട്ട് നിന്ന ശേഷമാണ് മെഡൽ നഷ്ടമായത്. തന്റെ മികച്ച ദൂരമായ 26.63 മീറ്റർ അമിത് കുമാർ എറിഞ്ഞെങ്കിലും മെഡൽ നേടാനായില്ല.
1985 ജനുവരി 12ന് ഹരിയാനയിൽ ജനിച്ചു. 22ആം വയസ്സിൽ സംഭവിച്ച ഒരു അപകടത്തിൽ നട്ടെല്ലിനേറ്റ ക്ഷതം മൂലം ഇരുകാലുകളും തളർന്നു. അപകടം സംഭവിക്കുന്നതിന് മുൻപ് അമിത് ദേശീയ തല ഹോക്കി ചാംപ്യനായിരുന്നു.[2]
2010ൽ ചൈനയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്തു. ഈ മത്സരത്തിൽ ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ നേടി. രണ്ടു വർഷത്തിന് ശേഷം മലേഷ്യയിലെ ക്വാലാലാംപൂരിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ റെക്കോഡ് ഭേദിച്ച് സ്വർണ്ണം നേടി. ഇതോടെ വേൾഡ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. 2012ൽ ലണ്ടനിൽ നടന്ന പാരാലിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.[3] 2013ൽ ഇന്ത്യ അർജുന അവാർഡ് നൽകി ആദരിച്ചു. [4] 2014ൽ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്തു, രണ്ടു സ്വർണ്ണ മെഡൽ നേടി. ക്ലബ് ത്രോയിൽ 21.31 മീറ്റർ ദൂരം എറിഞ്ഞ് സ്വർണ്ണവും ഡിസ്‌കസ് ത്രോയിൽ 9.89 മീറ്റർ എറിഞ്ഞ് വെള്ളി മെഡലും നേടി.