അമിത് പംഘാൽ | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Statistics | |||||||||||||||||||||||||||||
Rated at | Flyweight (52 kg) | ||||||||||||||||||||||||||||
Nationality | Indian | ||||||||||||||||||||||||||||
Born | Maina, Rohtak, Haryana, India | 16 ഒക്ടോബർ 1995||||||||||||||||||||||||||||
Medal record
|
ഒരു ഇന്ത്യൻ അമേച്വർ ബോക്സറാണ് അമിത് പംഘാൽ (ജനനം: 16 ഒക്ടോബർ 1995). ഹരിയാനാ സ്വദേശിയാണ്. ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2019 ൽ റഷ്യയിലെ ഏകാതെറിൻബർഗിൽ നടന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സിങ് താരമാണ് അദ്ദേഹം.
1995 ഒക്ടോബർ 16 ന് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ മായ ഗ്രാമത്തിൽ അമിത് പംഘാൽ ജനിച്ചു. പിതാവ് ചൗധരി വിജേന്ദർ സിംഗ് പംഘാൽ മായയിലെ കർഷകനാണ്. മൂത്ത സഹോദരൻ അജയ് പംഘാൽ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു. മുൻ അമേച്വർ ബോക്സറായ അജയ് പംഘാലാണ് 2007 ൽ സർ ഛോതുരം ബോക്സിംഗ് അക്കാദമിയിൽ ബോക്സിംഗ് പരിശീലനത്തിന് ചേരുവനായി അമിത്തിനെ പ്രേരിപ്പിച്ചത്. [1][2] 2018 മാർച്ച് വരെ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ആയി ഇന്ത്യൻ ആർമിയിൽ അമിത് പംഘാൽ സേവനമനുഷ്ഠിച്ചിരുന്നു. [1]
2017 ലെ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച അമിത് പംഘാൽ അതിൽ തന്നെ സ്വർണ്ണ മെഡൽ നേടി. പിന്നീട് 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും, 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2019 ഫെബ്രുവരിയിൽ സോഫിയയിൽ നടന്ന സ്ട്രാൻഡ്‌ഷാ കപ്പിൽ തുടർച്ചയായി (2018, 2019) അമിത് പംഘാൽ സ്വർണ്ണമെഡൽ നേടി. [3] [4]