പൊതുസഥാപനം | |
വ്യവസായം | ആയുർവേദ, ആരോഗ്യസംരക്ഷക ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ, വിവരസാങ്കേതിക വിദ്യ, ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ്. |
സ്ഥാപിതം | 1893 |
ആസ്ഥാനം | 42–45 ലസ് ചർച്ച് റോഡ് (Luz Church Road, Mylapore), ചെന്നൈ – 600004, ഇന്ത്യ |
വരുമാനം | US$ |
US$ | |
വെബ്സൈറ്റ് | amrutanjan.com/ |
ഇന്ത്യാക്കാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കാസിനാഥുണി നാഗേശ്വരറാവു (Kasinadhuni Nageswara Rao) സ്ഥാപിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ്. 1893-ൽ പേറ്റന്റ് നേടി വിപണനം ആരംഭിച്ച അമൃതാഞ്ജൻ എന്ന വേദനാസംഹാരി കുഴമ്പ് കണ്ടെത്തിയതും ഇദ്ദേഹമാണ്. 2007 നവംബർ 13 നാണ് അമൃതാഞ്ജൻ പബ്ലിക് ലിമിറ്റഡ് എന്ന കമ്പനി അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് ആയി പേര് മാറ്റിയത്. [1]
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്ന കെ. നാഗേശ്വരറാവു പാണ്ഡുലു (K. Nageswara Rao Pantulu)[2][3][4] 1893 ൽ ബോംബെയിൽ പേറ്റന്റ് മരുന്നായി വില്പന ആരംഭിച്ചതാണ് അമൃതാഞ്ജൻ.[5][6] 1914 ൽ സ്ഥാപനത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ് ബോംബേയിൽ നിന്ന് ചെന്നൈയിലേയ്ക്ക് മാറ്റി.[5][6][4] എന്നാൽ ഇന്നും ബോംബെ എന്ന വാക്ക് അമൃതാഞ്ജൻ വേദനാ സംഹാരിയുടെ പുറത്ത് മുദ്രണം ചെയ്തിരിക്കുന്നു. 1936ൽ, അമൃതാഞ്ജൻ ലിമിറ്റഡ് എന്ന പേരിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് ആരംഭിച്ചു. [5][7] സംഗീതസദസ്സുകളിൽ ഇത് സൗജന്യമായി വിതരണം ചെയ്ത് മരുന്നിന്റെ പ്രശസ്തി നാഗേശ്വരറാവു വർദ്ധിപ്പിച്ചു..[3]
2007 നവംബർ 13 ന് കമ്പനിയുടെ പേര് അമൃതാഞ്ജൻ ലിമിറ്റഡ് എന്നതിൽ നിന്ന് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് എന്നുമാറി. [8]ഇന്ത്യാ ഗവൺമെന്റ് ഷെഡ്യൂൾ ടിയിൽ ഉൾപ്പെടുത്തിയ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) അമൃതാഞ്ജൻ കമ്പനി നേടിയിട്ടുണ്ട്.[9]
2002 ജൂലൈ 4 ന് അമേരിക്കൻ മാർക്കറ്റിൽ കമ്പനി പ്രവേശിച്ചു.[10] നാഗേശ്വരറാവുവിന്റെ പൗത്രനായ അരവിന്ദിനാണ് ഈ ചുമതല.
കമ്പനിയുടെ മുഖ്യഉത്പന്നം വേദനാസംഹാരിയാണ്. 2002 ൽ അമൃതാഞ്ജൻ ഹെൽത്ത്കെയർ പ്രമേഹത്തെ പ്രതിരോധിക്കുന്ന മരുന്നുകളുടെ ശ്രേണി ഡിയാക്യുവർ (Diakyur) എന്ന പേരിൽ പുറത്തിറക്കി..[11] ഒലീവ് എണ്ണയും ചിലയിനം കീടനാശിനികളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനും കമ്പനി ആലോചിക്കുന്നു.[12] 2004 ൽ ആയുർവേദ മൗത്ത്വാഷ് അഫയർ(Affair) എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലിറക്കി.[13]
അമൃതാഞ്ജൻ ഇൻഫോടെക്ക് എന്ന പേരിൽ ഒരു സോഫ്റ്റ്വെയർ കമ്പനിയും നിലവിലുണ്ട്. ജൂലൈ 2001 ലാണ് ഇതിന്റെ കാൾ സെന്റർ പ്രവർത്തനമാരംഭിച്ചത്[14]
പൂർണ്ണമായും ആയുർവേദമരുന്നുകൾ ഉപയോഗിച്ചിട്ടുള്ള ഉൽപ്പന്നമാണ് അമൃതാഞ്ജൻ.[15]യൂക്കാലി, കാംഫർ, മെന്തോൾ, വിന്റർഗ്രീൻ, സിന്നാമൺ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് വേദനാസംഹാരിയായി പ്രവർത്തിക്കുന്നത്.
{{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help)
{{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help)