അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അമ്പാട്ടി തിരുപ്പതി റായുഡു
ജനനം (1985-09-23) 23 സെപ്റ്റംബർ 1985  (39 വയസ്സ്)
ഗുണ്ടൂർ, ആന്ധ്രാപ്രദേശ്, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ് സ്പിൻ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 196)24 ജൂലൈ 2013 v സിംബാബ്‌വെ
അവസാന ഏകദിനം26 ജൂലൈ 2013 v സിംബാബ്‌വെ
പ്രാദേശിക തലത്തിൽ
വർഷംടീം
2001/02–2009/10ഹൈദരാബാദ്
2005/06ആന്ധ്രാപ്രദേശ്
2010/11–തുടരുന്നുബറോഡ
2007/08ഹൈദരാബാദ് ഹീറോസ്
2010–തുടരുന്നുമുംബൈ ഇന്ത്യൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 3 80 63 103
നേടിയ റൺസ് 101 5,183 1,892 2101
ബാറ്റിംഗ് ശരാശരി 50.5 46.27 35.69 24.71
100-കൾ/50-കൾ 0/1 14/28 1/15 0/12
ഉയർന്ന സ്കോർ 63* 210 117 81*
എറിഞ്ഞ പന്തുകൾ 660 216
വിക്കറ്റുകൾ 10 8
ബൗളിംഗ് ശരാശരി 49.10 25.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 4/43 4/45
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/0 62/– 28/0 43/3
ഉറവിടം: [1], 26 ജൂലൈ 2013

അമ്പാട്ടി തിരുപ്പതി റായുഡു (ജനനം: 23 സെപ്റ്റംബർ 1985, ഗുണ്ടൂർ, ആന്ധ്രാപ്രദേശ്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ ഓഫ്ബ്രേക്ക് ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ക്രിക്കറ്റ് ടീമിനെയും, ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.[1][2][3]

2007 മുതൽ 2009 വരെ വിമത ക്രിക്കറ്റ് ലീഗായ ഐ.സി.എല്ലിൽ അദ്ദേഹം ഹൈദരാബാദ് ഹീറോസ് ടീമിനുവേണ്ടി കളിച്ചിരുന്നു, അതു മൂലം അദ്ദേഹത്തെ വളരെ വൈകിയാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത്. 2013 ജൂലൈ 24ന് സിംബാബ്‌വെക്കെതിരെയാണ് അദ്ദേഹം തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്, അരങ്ങേറ്റ മത്സരത്തിൽ തന്നെ പുറത്താകാതെ 63 റൺസ് നേടി അദ്ദേഹം ആ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി.

അവലംബം

[തിരുത്തുക]
  1. ദിലീപ് പ്രേമചന്ദ്രൻ. "അമ്പാട്ടി റായുഡു". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. Retrieved ജൂലൈ 24, 2013.
  2. "അമ്പാട്ടി റായുഡു". ക്രിക്കറ്റ്ആർക്കൈവ്. Retrieved ജൂലൈ 28, 2013.
  3. "അമ്പാട്ടി റായുഡു – മുംബൈ ഇന്ത്യൻസ് താരം". ഇന്ത്യൻ പ്രീമിയർ ലീഗ്. ബി.സി.സി.ഐ. Archived from the original on 2013-07-28. Retrieved ജൂലൈ 28, 2013.