നവമാധ്യമ രംഗത്ത് ഏറെ പ്രശസ്തി നേടിയ ഇന്ത്യൻ കലാകാരൻമാരിൽ ഒരാളാണ് അമർ കൻവർ (ജനനം:1964). ഡോക്യുമെന്ററി സംവിധായകനും ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റുമാണ്. രാഷ്ട്രീയ വിമർശനങ്ങളും ചിന്തകളുമാണ് അമറിന്റെ കലാസൃഷ്ടിയുടെ കേന്ദ്രധാര.[1]
1964ൽ ഡൽഹിയിൽ ജനിച്ച അമർ ഏറെ ശ്രദ്ധനേടിയ ചലച്ചിത്രകാരൻ കൂടിയാണ്. ഇന്ത്യ-പാക്ക് വിഭജനത്തിനു ശേഷമുള്ള കഥകളാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടെയും പ്രമേയം.. മറൈൻ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജർമനിയിലെ കസേലിൽ അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന കലാപ്രദർശനമായ ഡോക്യുമെന്റയുടെ അവസാന മൂന്നു പതിപ്പുകളിൽ പങ്കെടുത്തു.
കൊച്ചി മുസിരിസ് ബിനാലെയിൽ മൾട്ടി മീഡിയയുടെ സഹായത്തോടെ ദ സോവറിൻ ഫോറസ്റ്റ് എന്ന മൾട്ടിമീഡിയ ഇൻസ്റ്റളേഷൻ അവതരിപ്പിച്ചിരുന്നു. എട്ടു നിശ്ചല ദൃശ്യങ്ങൾ, രണ്ട് വിഡിയോ ഫിലിമുകൾ, വിഡിയോ പ്രൊജക്ഷൻ അടങ്ങിയ രണ്ടു പുസ്തകങ്ങൾ, ഒറീസ്സയിലെ നത്ബാർ സാരംഗി എന്നയാൾ ജൈവകൃഷിരീതിയിൽ വളർത്തിയെടുത്ത 266 തരം വിത്തുകൾ,[2] രണ്ടു ചെറു ഫോട്ടോ ആൽബങ്ങൾ തുടങ്ങിയവയാണ് ഒരു വലിയ മുറിയിൽ ക്രമീകരിച്ചിരിക്കുന്നത്. ദ സീൻ ഓഫ് ക്രൈം എന്ന 41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംഘർഷങ്ങളുടെ ക്യാൻവാസിലേക്കൊരു എത്തിനോട്ടമാണ്.
{{cite journal}}
: |access-date=
requires |url=
(help); Check date values in: |accessdate=
(help); Unknown parameter |month=
ignored (help)