അരനാഴികനേരം (നോവൽ)

അരനാഴികനേരം
Cover
കർത്താവ്പാറപ്പുറത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്ക്സ്
ഏടുകൾ243

മലയാള സാഹിത്യകാരനായ പാറപ്പുറത്ത് എഴുതിയ നോവലാണ് അരനാഴികനേരം. 1967-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, 1968-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. [1]

അഞ്ച് മക്കളും അവരുടെ മക്കളുമടങ്ങിയ വലിയ ഒരു കുടുംബത്തിലെ വൃദ്ധനും അവശനുമായ കാരണവർ കുഞ്ഞോനാച്ചന്റെ സ്മരണകളിലൂടെയാണ് നോവലിസ്റ്റ് കഥ ഏറെയും പറയുന്നത്. ഭക്തനും തന്റേടിയുമായ കുഞ്ഞേനാച്ചൻ സ്നേഹം കൊണ്ടും ശാസന കൊണ്ടും മക്കളെ നേർവഴിക്കുനടത്തുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ധാരാളം തെറ്റുകൾ ചെയ്യുന്നുണ്ടെങ്കിലും വഴക്കിട്ടാലും ആത്യന്തികമായി കുടുംബസ്നേഹവും നന്മയും ഉള്ളവരാണ് എല്ലാവരും. സാഹചര്യങ്ങൾക്കനുസരിച്ച് ബൈബിളിൽ നിന്ന് വചനങ്ങൾ ഉദ്ധരിക്കുന്ന ശൈലികുഞ്ഞേനാച്ചൻ എന്ന കഥാപാത്രത്തെ മിഴിവുള്ളതാക്കുന്നു [2] സി. പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ ഈ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.[3]

ചലച്ചിത്രം

[തിരുത്തുക]

ഈ നോവൽ ഇതേ പേരിൽ ചലച്ചിത്രമാക്കിയിട്ടുമുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു പ്രധാനകഥാപാത്രമായ കുഞ്ഞോനാച്ചനായി വേഷമിട്ടത്. "സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്രചെയ്യുന്നു" എന്നുതുടങ്ങുന്ന ക്രൈസ്തവ പ്രാർത്ഥനാഗാനം ജി. ദേവരാജന്റെ സംഗീതാവിഷ്കരണത്തിൽ പി. ലീലയും മാധുരിയും ചേർന്നുപാടിയത് ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

നോവലും സിനിമയും

[തിരുത്തുക]

ചില വെത്യാസങ്ങളോടെ ആണ് നോവൽ സിനിമ ആക്കിയിട്ടുള്ളത്.

  1. ഏറ്റവും പ്രധാനമായ വൈജാത്യം അവസാനത്തിൽ ആണ്. അപ്പച്ചനെ കൊന്നതാണെന്നറിഞ്ഞ ദീനാമ്മ അപ്പച്ചന്റെ ശരീരത്തിൽ വീണുവിലപിക്കുന്നതായാണ് നോവലിൽ കാണുന്നത് എങ്കിൽ സിനിമയിൽ ബാക്കിയുള്ള കറുപ്പുകഴിച്ചവൾ ദേഹം വെടിയുന്നു. സാഹചര്യങ്ങൾ കൊണ്ട് തെറ്റുകൾ ചെയ്യുന്ന, അതിൽ താൽക്കാലികവിഷമങ്ങളല്ലാതെ അതിൽ വലിയ പാപബോധം ഇല്ലാത്ത മനുഷ്യരാണ് പാറപ്പുറത്തിന്റെ കഥാപാത്രങ്ങൾ എന്നതിനാൽ നോവലിന്റെ അന്ത്യഭാഗം കൂടുതൽ ആകർഷകമാണ്.
  2. നോവലിലെ പല അപ്രധാനകഥാപാത്രങ്ങളെയും സിനിമയിൽ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നോവലിൽ രാജൻ അളിയനായ സണ്ണിയോടൊപ്പം പെണ്ണുകാണാൻ പോകുന്നത്. സിനിമയിൽ അത് അമ്മാച്ചന്റെ കൂടെയാണ് പെണ്ണുകാണുന്നത്.
  3. കാർത്തികപ്പള്ളിക്കാരൻ അച്ചൻ എന്ന കഥാപാത്രത്തെ എന്തിനെന്നറിയില്ല സിനിമയിൽ കോഴഞ്ചേരിൽ അച്ചൻ എന്നാണ് കാണുന്നത്.
  4. നോവലിൽ കുഞ്ഞേനാച്ചൻ മക്കളുടെ വീടുകളിൽ പോകുന്നു എന്ന പറയുന്നുണ്ടെങ്കിലും നോവലിൽ ആദ്യപുത്രനായ കീവറീച്ചന്റെ വീട്ടിൽ പോയിവരുന്നവഴിക്ക് വീഴ്ച സംഭവിച്ച് കിടപ്പിലാകുന്ന കുഞ്ഞേനാച്ചൻ പിന്നെ വീടുകളിൽ പോകുന്നതായി വർണിക്കുന്നില്ല. എന്നാൽ ചലച്ചിത്രത്തിൽ എല്ലാ വീടുകളും കാണിക്കുന്നുണ്ട്.
  5. സന്ദർഭങ്ങൾക്കനുസരിച്ച് ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്ന കുഞ്ഞേനാച്ചൻ, രാജന്റെ വിവാഹത്തിൽ പള്ളിവ്യവഹാരങ്ങൾ ഭാവനയിൽ കാണുന്ന കുഞ്ഞേനാച്ചൻ, ഇതുപോലെ നോവലിന്റെ സൗന്ദര്യങ്ങൾ പലതും സിനിമയിൽ അസാധ്യമാകുന്നു.

മൊത്തത്തിൽ കാഴ്ചയുടെ സാധ്യതകൾക്കുമുമ്പിൽ പാറപ്പുറത്തിന്റെ രചനാഭംഗി ഉയർന്നുനിൽക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്.

ആസ്വാദനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
  2. aranazhikanera+thin+aranutand-newsid-68665083
  3. University Librarieis, University of Washington, A Bibliography of Malayalam Literature in English Translation - http://www.lib.washington.edu/subject/southasia/guides/malayalam.html#fic Archived 2009-03-03 at the Wayback Machine.