അരപാഹോ ദേശീയ വനം | |
---|---|
Location | Colorado, United States |
Nearest city | Fort Collins, CO |
Coordinates | 39°35′19″N 105°38′34″W / 39.588611°N 105.642778°W |
Area | 723,744 ഏക്കർ (2,928.89 കി.m2) |
Established | July 1, 1908 |
Governing body | U.S. Forest Service |
Website | Arapaho & Roosevelt National Forests and Pawnee National Grassland |
അരപാഹോ ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിൽ കൊളറാഡോ സംസ്ഥാനത്തിൻറെ വടക്ക്-മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേശീയ വനമാണ്. കൊളറാഡോയിലെ ഫോർട്ട് കോളിൻസിലെ യു.എസ്. ഫോറസ്റ്റ് സർവീസ് ഓഫീസിൽ നിന്ന് റൂസ്‌വെൽറ്റ് ദേശീയവനം, പാവ്നീ നാഷണൽ ഗ്രാസ്‌ലാൻഡ് എന്നിവയോടൊപ്പം സംയുക്തമായി ഈ പ്രദേശം നിയന്ത്രിക്കപ്പെടുന്നു. ഇവിടുത്തെ വന്യജീവി സങ്കേതം എല്ലായിനം പക്ഷികൾക്കും സസ്തനികൾക്കും സംരക്ഷണം നൽകുന്നു. 1,730,603 ഏക്കർ (7,004 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ സംയോജിത വിഭാഗത്തെ വനംവകുപ്പ് ARP (അരപാഹോ, റൂസ്‌വെൽറ്റ്, പാവ്നീ) എന്ന് ചുരുക്കി സൂചിപ്പിക്കുന്നു. അരപാഹോ ദേശീയ വനത്തിൻറെ മാത്രം വിസ്തൃതി 723,744 ഏക്കർ (2,929 ചതുരശ്ര കിലോമീറ്റർ) ആണ്.[1]
ഡെൻവറിന് പടിഞ്ഞാറ്, ഫ്രണ്ട് റേഞ്ചിൽ, ഭൂഖണ്ഡാന്തര വിഭജനത്തിലൂടെ കടന്നുപോകുന്ന റോക്കി മലനിരകളിലാണ് ഈ ദേശീയ വനം സ്ഥിതി ചെയ്യുന്നത്. മുമ്പ് കൊളറാഡോയുടെ കിഴക്കൻ സമതലങ്ങളിൽ അധിവസിച്ചിരുന്ന തദ്ദേശീയ അമേരിന്ത്യൻ വംശമായിരുന്ന അരപാഹോ ഗോത്രത്തിൻറെ പേരിൽ അറിയപ്പെടുന്ന ഇത് 1908 ജൂലൈ 1 ന് പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റാണ് സ്ഥാപിച്ചത്. കൊളറാഡോ നദിയുടെയും സൗത്ത് പ്ലാറ്റ് നദിയുടെയും മുകൾത്തട്ടിലുള്ള ഉന്നത റോക്കി പർവ്വതനിരകളുടേയും നദീതടങ്ങളുടെയും ഒരു ഭാഗവും ഈ വനത്തിൽ ഉൾപ്പെടുന്നു. ഈ വനം പ്രധാനമായും ഗ്രാൻഡ്, ക്ലിയർ ക്രീക്ക് കൗണ്ടികളിലാണെങ്കിലും, ഗിൽപിൻ, പാർക്ക്, റൗട്ട്, ജാക്സൺ, ജെഫേഴ്സൺ തുടങ്ങിയ അയൽ കൗണ്ടികളിലേക്കും വ്യാപിച്ചുകിടക്കുന്നു. ഗ്രാൻബിയിലും ഐഡഹോ സ്പ്രിംഗ്സിലും ഇതിൻറെ പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകൾ സ്ഥിതിചെയ്യുന്നു.