അരാം സരോയാൻ | |
---|---|
ജനനം | ന്യൂ യോർക്ക് സിറ്റി | സെപ്റ്റംബർ 25, 1943
ദേശീയത | അമേരിക്കൻ |
ശ്രദ്ധേയമായ രചന(കൾ) | "lighght" |
പങ്കാളി | Gailyn Saroyan |
കുട്ടികൾ | Strawberry Saroyan Cream Saroyan/Armenak Saroyan |
ബന്ധുക്കൾ | William Saroyan (father) Carol Grace (mother) Lucy Saroyan (sister) Walter Matthau (step-father) |
അമേരിക്കൻ മിനിമലിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് അരാം സരോയാൻ (ജനനം സെപ്റ്റംബർ 25, 1943). അരാം സരോയാന്റെ ശ്രദ്ധേയമായ ഒറ്റ വാക്ക് കവിതയാണ് is an "lighght".
ന്യൂയോർക്കിൽ ജനിച്ചു.[1] നാടകകൃത്തും എഴുത്തുകാരനുമായ വില്യം സരോയാന്റെയും നടിയായ കരോൾ ഗ്രെയ്സിന്റെയും മകനാണ്. നടി ലൂസി സരോയാൻ സഹോദരിയാണ്. 2 മക്കളുണ്ട്. അറുപതുകളിൽ ന്യൂയോർക്കിന്റെ ലഹരിപിടിച്ച അന്തരീക്ഷത്തിൽ സരോയാന്റെ കവിതകൾ അമേരിക്കയിൽ വിവാദമായിരുന്നു. ദൃശ്യകലാകാരനായ ആൻഡി വാർഹോളിന്റെയും മിനിമലിസ്റ്റ് ശിൽപിയായ ഡൊണാൾഡ് ജഡ്ഡിന്റെയും സ്വാധീനം സരോയാന്റെ ആദ്യ സൃഷ്ടികളിൽ കാണാം.[2] പല പാഠപുസ്തകങ്ങളിലും കൃതികൾ അച്ചടിച്ചിട്ടുണ്ട്. 1998ൽ ബ്ലാക്ക് സ്പാരോ പ്രസ് പുറത്തിറക്കിയ സമാഹാരമാണ് പേജസ്. 2007ൽ പല പഴയ സമാഹാരങ്ങളും പുനപ്രസിദ്ധീകരിച്ചിരുന്നു. കംപ്ലീറ്റ് മിനിമൽ പോയംസ് എന്ന സമാഹാരത്തിന് സൊസൈറ്റി ഓഫ് അമേരിക്കയുടെ 2008ലെ വില്യം കാർലോസ് വില്യംസ് പുരസ്കാരം ലഭിച്ചു. 2001ൽ പുറത്തിറങ്ങിയ മൊമെന്റ് എന്ന ഡോക്യുമെന്ററി സിനിമയുടെ തിരക്കഥാകൃത്താണ്.
കൊച്ചി മുസിരിസ് ബിനാലെയിൽ "lighght" എന്ന സൃഷ്ടിയും eyeye എന്ന സൃഷ്ടിയും പ്രദർശിപ്പിച്ചിരുന്നു. കലകൾക്കുള്ള നാഷണൽ എൻഡോവ്മെന്റ് ലഭിച്ച "lighght" വാഗ്‌ബിംബത്തിൽ പിടിച്ചെടുക്കപ്പെട്ട പ്രകാശമാണ്. ഇന്നുവരെ രചിക്കപ്പട്ടിട്ടുള്ളവയിൽവച്ച് ചെറിയ കവിതയായി ലോക ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുള്ള m എന്ന അക്ഷരത്തിന്റെ നാലുകാലുള്ള ആവിഷ്കാരവും പ്രദർശിച്ചിരുന്നു. ഒരു അക്ഷരത്തിൽ നിന്ന് മറ്റൊരക്ഷരം അങ്കുരിച്ച് ഒരു നാൽക്കാലി ജീവിക്ക് ജന്മം കൊടുക്കുന്ന പ്രക്രിയയാമ് ഈ കവിതയുടെ മാന്ത്രികത എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ മിനിമലിസ്റ്റ് കവിതകൾ ബിനാലെയുടെ പല വേദികളിലും ആവർത്തിച്ച് പ്രദർശിപ്പിച്ചിരുന്നു.
{{cite book}}
: |access-date=
requires |url=
(help)