അരുണഗിരിനാഥൻ

Arunagirinathar
Arunagirinathar Statue at Venjamakoodalur Temple, near Karur.
ജനനം15th Century A.D.
Thiruvannamalai
Tamil Nadu
India
അംഗീകാരമുദ്രകൾTamil Poet
തത്വസംഹിതKaumaram
കൃതികൾTiruppugazh

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭക്തകവിയാണ് അരുണഗിരിനാഥൻ . ദേവരായർ രണ്ടാമന്റെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതുന്നു. [1][2]അദ്ദേഹം രചിച്ച തിരുപ്പുകഴ് പാട്ടുകൾ പ്രശസ്തമാണ്. ചരിത്രപ്രാധാന്യമുള്ള ഭൂതവേതാള വകുപ്പ് എന്ന കൃതി തമിഴ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നാണ്. ഈ ഗ്രന്ഥത്തിൽ 108 താളങ്ങളെക്കുറിച്ചും സംസ്കൃതരാഗങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നു. പിൽക്കാലത്തെ രാമായണതിരുപ്പുകഴ് അരുണഗിരിനാഥന്റെ ശൈലിയെ അനുകരിച്ച് എഴുതിയതാണ്. ദേവരായർ രണ്ടാമൻ 1422-1442), വില്ലിപുത്തൂർ ആഴ്വാർ, താള്ളപ്പാക്കം ചിന്നയ്യ, കല്ലിനാഥൻ (c.1420), മഹാറാണ കുംഭൻ (1433-1468), കബീർ ദാസ് എന്നിവർ അദ്ദേഹത്തിന്റെ സമകാലികരാണ്.

അവലംബം

[തിരുത്തുക]
  1. The same authority has assigned his period, as that belonging to Vijayanagara king, Deva Raya II; i.e, the first part of the 15th century.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2015-08-15.