ഗ്രൗണ്ട് സീറോ, ട്രിനിറ്റി സൈറ്റിലെ വിനോദ സഞ്ചാരികൾ.
ആണവായുധങ്ങൾ, ആയുധ വാഹിനികൾ എന്നിവ പ്രദർശിപ്പിക്കുന്ന മ്യൂസിയങ്ങൾ, അണു പരീക്ഷണം നടന്ന ഇടങ്ങൾ എന്നിവ സന്ദർശിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഒരു സമീപകാല രൂപമാണ് അറ്റോമിക് ടൂറിസം.[1]
ശീതയുദ്ധ കാലത്തെ ന്യൂക്ലിയർ സോണുകളുടെ സാംസ്കാരിക പ്രാധാന്യം പര്യവേക്ഷണം ചെയ്യുന്നതിനായി അമേരിക്കയിൽ, സെന്റർ ഫോർ ലാൻഡ് യൂസ് ഇന്റർപ്രെട്ടേഷൻ നേതൃത്വത്തിൽ നെവാഡ ടെസ്റ്റ് സൈറ്റ്, ട്രിനിറ്റി സൈറ്റ്, ഹാൻഫോർഡ് സൈറ്റ് എന്നിവിടങ്ങളിലേക്ക് ടൂറുകൾ സംഘടിപ്പിക്കുന്നുണ്ട്. ചെർണോബിൽ എക്സ്ക്ലൂഷൻ സോൺ,[1] അണുബോബിനെ അതിജീവിച്ച ഹിരോഷിമാ പീസ് മെമ്മോറിയൽ (ഇത് ഇപ്പോൾ ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രം ആണ്)[2] എന്നിവ അറ്റോമിക് ടൂറിസത്തിന്റെ മറ്റ് ഉദഹരണങ്ങളാണ്. 2012 ലെ കണക്കനുസരിച്ച്, ചൈന അവരുടെ ആദ്യത്തെ ആറ്റോമിക് ടെസ്റ്റ് സൈറ്റായ സിൻജിയാങ് ഉയ്ഘർ സ്വയംഭരണ പ്രദേശത്തെ ലോപ് നൂരിൽ ഒരു വിനോദസഞ്ചാര കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
പരീക്ഷണാത്മക ബ്രീഡർ റിയാക്റ്റർ I, ആർക്കോ, ഐഡഹോ - വൈദ്യുതോർജ്ജം ഉൽപാദിപ്പിക്കുന്ന ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ, ആദ്യത്തെ ബ്രീഡർ റിയാക്ടർ, പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യത്തെ റിയാക്ടർ
ഒബ്നിൻസ്ക് ന്യൂക്ലിയർ പവർ പ്ലാന്റ്, ഒബ്നിൻസ്ക് - വാണിജ്യ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ
മിനുട്ട്മാൻ മിസൈൽ നാഷണൽ ഹിസ്റ്റോറിക് സൈറ്റ്, വാൾ, സൗത്ത് ഡക്കോട്ട - കൺട്രോൾ ഫെസിലിറ്റി ഡെൽറ്റ -01 ഭൂഗർഭ ലോഞ്ച് കൺട്രോൾ സെന്ററും ലോഞ്ച് ഫെസിലിറ്റിയും (മിസൈൽ സിലോ) ഡെൽറ്റ -09
സൌത്ത് ഡക്കോട്ട എയർ ആൻഡ് സ്പേസ് മ്യൂസിയം, എൽസ്വർത്ത് എയർഫോഴ്സ് ബേസ്, ബോക്സ് എൽഡർ, സൌത്ത് ഡക്കോട്ട
സ്ട്രാറ്റജിക് എയർ കമാൻഡ് & എയ്‌റോസ്‌പേസ് മ്യൂസിയം, ആഷ്‌ലാൻഡ്, നെബ്രാസ്ക - യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിന്റെ വിമാനങ്ങളും ന്യൂക്ലിയർ മിസൈലുകളും കേന്ദ്രീകരിക്കുന്ന ഒരു മ്യൂസിയം
ചരിത്രത്തിലെ ഏറ്റവും മോശം ആണവ അപകടമായിരുന്നു ചെർണോബിൽ ദുരന്തം. പ്ലാന്റിന് ചുറ്റുമുള്ള എക്സ്ക്ലൂഷൻ സോണിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ കഴിയും, പ്രത്യേകിച്ചും ഉപേക്ഷിക്കപ്പെട്ട നഗരമായ പ്രിപിയാറ്റിലേക്ക്.[4][5][6][7]
അമേരിക്കൻ വാണിജ്യ ആണവോർജ്ജ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു അപകട സ്ഥലമായിരുന്നു ത്രീ മൈൽ ദ്വീപ് . പിഎയിലെ മിഡിൽടൌണിലുള്ള ത്രീ മൈൽ ഐലന്ഡ് വിസിട്ടൊർ സെന്റർ എക്സിബിഷനുകളിലൂടെയും വീഡിയോ പ്രദർശനങ്ങളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നു.[8]
വിൻഡ്‌സ്‌കെയിൽ ഫയർ- 1957 ഒക്ടോബർ 10 ന് കുംബ്രിയയിലെ വിൻഡ്‌സ്‌കെയിലിൽ ഒരു ബ്രിട്ടീഷ് ന്യൂക്ലിയർ റിയാക്ടറിന്റെ ഗ്രാഫൈറ്റ് കാമ്പിന് തീപിടിക്കുകയും ചുറ്റുമുള്ള പ്രദേശത്തേക്ക് റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ഗണ്യമായി പുറത്തുവിടുകയും ചെയ്തു. വിൻഡ്‌സ്‌കെയിൽ ഫയർ എന്നറിയപ്പെടുന്ന ഇവന്റ് 1979 ലെ ത്രീ മൈൽ ദ്വീപ് അപകടം വരെ ലോകത്തിലെ ഏറ്റവും മോശം റിയാക്ടർ അപകടമായി കണക്കാക്കപ്പെട്ടിരുന്നു. 1986 ലെ ചെർണോബിൽ ദുരന്തത്തിന്റെ വ്യാപ്തി ഈ രണ്ട് സംഭവങ്ങളെക്കാളും വലുതാണ്. 1992 ൽ സന്ദർശക കേന്ദ്രം അടച്ചു, പൊതുജനങ്ങൾക്ക് ഇനി സന്ദർശിക്കാൻ കഴിയില്ല, ഇത് സമ്മേളനങ്ങൾക്കും ബിസിനസ്സ് ഇവന്റുകൾക്കുമായുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.[9]
ചോർനോബിൽ DSC 0226 13
ആറ്റോമിക് ടൂറിസത്തെക്കുറിച്ചുള്ള സാഹിത്യ, സിനിമാ പ്രവർത്തനങ്ങൾ
പോൾ തെറോക്സ് എഴുതിയ ഓ-സോൺ എന്ന നോവലിൽ ന്യൂയോർക്കിൽ നിന്നുള്ള സമ്പന്നരായ ഒരു കൂട്ടം വിനോദസഞ്ചാരികൾ ഓസാർക്കിലെ ആണവാനന്തര ദുരന്തമേഖലയിൽ പ്രവേശിക്കുകയും പാർട്ടി നടത്തുകയും ചെയ്യുന്നത് പരാമർശിക്കുന്നു.[10]