അറ്റോർണി ജനറൽ (ഇന്ത്യ)

ആർ. വെങ്കിട്ടരമണി
നാമനിർദേശം ചെയ്യുന്നത്കേന്ദ്ര മന്ത്രിസഭ
നിയമനം നടത്തുന്നത്ഇന്ത്യൻ രാഷ്ട്രപതി
ഡെപ്യൂട്ടിസോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ

Law of India

This article is part of the series:
Judiciary of India


നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണഘടനയിലെ 76 (1) വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല. നിയമവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഏൽ‌പ്പിയ്ക്കുന്ന ചുമതലകൾ നിർവ്വഹിയ്ക്കാനും അറ്റോർണി ജനറൽ ബാദ്ധ്യസ്ഥനാണ്. ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു. സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.

ഭരണഘടന

[തിരുത്തുക]

76.ഭാരതത്തിന്റെ അറ്റോർണി ജനറൽ-- -(1) സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിയ്ക്കാൻ യോഗ്യതയുള്ള ഒരാളെ ഭാരതത്തിന്റെ അറ്റോർണി- ജനറലായി രാഷ്ട്രപതി നിയമിയ്ക്കേണ്ടതാണ്

അറ്റോർണി ജനറൽ വർഷം പ്രധാനമന്ത്രി
M. C. സെതൽ വാദ് 28.01.1950 - 01.03.1963 ജവഹർലാൽ നെഹ്രു
C.K. ദഫ്താരി 02.03.1963 - 30.10.1968 ജവഹർലാൽ നെഹ്രു
നിരൻ ദേ 01.11.1968 - 31.03.1977 ഇന്ദിരാ ഗാന്ധി
S.V. ഗുപ്തെ 01.04.1977 - 08.08.1979 മൊറാർജി ദേശായി
L.N. സിൻഹ 09.08.1979 - 08.08.1983 ഇന്ദിരാ ഗാന്ധി
കെ.പരാശരൻ 09.08.1983 - 08.12.1989 ഇന്ദിരാ ഗാന്ധി; രാജീവ് ഗാന്ധി
സോളി സൊറാബ് ജി 09.12.1989 - 02.12.1990 വി.പി.സിങ്; ചന്ദ്രശേഖർ
G.രാമസ്വാമി 03.12.1990 - 23.11.1992 ചന്ദ്രശേഖർ; പി.വി. നരസിംഹ റാവു
മിലൻ.കെ. ബാനർജി 21.11.1992 - 08.07.1996 പി.വി. നരസിംഹ റാവു
അശോക് ദേശായ് 09.07.1996 - 06.04.1998 ദേവഗൌഡ; ഐ.കെ. ഗുജ്റാൾ
സോളി സൊറാബ് ജി 07.04.1998 - 04.06.2004 എ.ബി. വാജ്പേയ്
മിലൻ.കെ.ബാനർജി 05.06.2004 - 07.06.2009 മൻമോഹൻ സിങ്
ഗുലാം ഇ. വഹൻവതി 08.06.2009 - 11.06.2014 മൻമോഹൻ സിങ്
മുകുൾ രോഹത്ജി 12.06.2014 - 18.06.2017


നരേന്ദ്ര മോദി