അലാ മുറാബിത് | |
---|---|
ജനനം | സസ്ക്കാറ്റ്ച്ചെവാൻ, കാനഡ | 26 ഒക്ടോബർ 1989
ദേശീയത | കാനഡ ലിബിയ |
കലാലയം | ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് അൽ സാവിയ സർവ്വകലാശാല |
തൊഴിൽ | മെഡിക്കൽ ഡോക്ടർ സുരക്ഷാ വിദഗ്ദ സ്ത്രീപക്ഷ പ്രവർത്തക |
അറിയപ്പെടുന്നത് | വോയ്സ് ഓഫ് ലിബിയൻ വുമൺ സ്ഥാപക TED പ്രഭാഷക ദ ഒമ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ ഗ്ലോബൽ അഡ്വക്കേറ്റ് ഐക്യരാഷ്ട്ര സഭ ഹൈ ലെവൽ കമ്മീഷണർ യു,എൻ സെക്യൂരിറ്റി കൗൺസിൽ ഉപദേശക MIT Media Lab Fellow Harvard Fellow Ashoka Fellow |
പുരസ്കാരങ്ങൾ | Canadian Meritorious Service Cross James Joyce Award Harvard Law Woman Inspiring Change The New York Times TrustWomen Hero Nobel Peace Prize Nominee Forbes 30 Under 30 (See full list) |
വെബ്സൈറ്റ് | https://alaamurabit.com/ |
ലിബിയൻ വംശജയായ കനേഡിയൻ പൊതുപ്രവർത്തകയാണ് അലാ മുറാബിത് ( അറബി: آلاء المرابط ; ജനനം 26 ഒക്ടോബർ 1989). വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന അവർ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രചരിപ്പിക്കാനായി ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച വ്യക്തികളിൽ ഒരാളാണ്. കൂടാതെ ആരോഗ്യ- തൊഴിൽ- സാമ്പത്തിക വളർച്ച എന്നിവക്കുള്ള ഐക്യരാഷ്ട്ര സഭ ഹൈ- ലെവൽ കമ്മീഷണർ കൂടിയാണ് അലാ മുറാബിത്. ലിംഗസമത്വ നയത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 വ്യക്തികളിൽ ആദ്യ ഇരുപത് പേരിൽ റൂത്ത് ബാഡർ ജിൻസ്ബർഗ്, മെലിൻഡ ഗേറ്റ്സ്, മിഷേൽ ഒബാമ എന്നിവർക്കൊപ്പം 2019- ൽ അവർ ഇടം നേടിയിരുന്നു[1]. കാനഡയിലെ മെറിറ്റോറിയസ് സർവീസ് ക്രോസ് ബഹുമതിയും അലാ മുറാബിതിന് ലഭിച്ചിരുന്നു. പ്രാദേശിക നേതൃവികസനത്തിലൂടെ ആഗോള പ്രശനങ്ങളിൽ ഇടപെടാൻ വേണ്ടിയുള്ള ഓമ്നിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ച അലാ മുറാബിത്[2], തന്റെ ഇരുപത്തി ഒന്നാം വയസ്സിൽ വോയ്സ് ഓഫ് ലിബിയൻ വുമൺ എന്ന സംഘടന രൂപീകരിക്കുകയുണ്ടായി[3].
അലാ മുറാബിതിന്റെ വാട്ട് മൈ റിലിജിയൻ റിയലി സേയ്സ് അബൗട്ട് വുമൺ എന്ന 2015- ലെ ടെഡ് ടോക്കിന് ടെഡിലും യുട്യൂബിലുമായി 80 ലക്ഷത്തിലധികം വ്യൂവർഷിപ്പ് ലഭിച്ചിരുന്നു[4][5]. ടെഡ് ടോക്ക് ഓഫ് ദ ഡേ ആയി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രഭാഷണം തീർച്ചയായും കണ്ടിരിക്കേണ്ടതായ നാല് പ്രഭാഷണങ്ങളിൽ ഒന്നാണെന്ന് ദ ന്യൂയോർക്ക് ടൈംസ് വിലയിരുത്തുന്നുണ്ട്[6]. ഫെമിനിസത്തിന്റെ ഭാവി നിർവ്വചിക്കുന്ന പന്ത്രണ്ട് ടെഡ് പ്രഭാഷണങ്ങളിൽ ഒന്നാണെന്നും ഇത് വിലയിരുത്തപ്പെടുന്നു[7].
കാനഡയിലെ സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയിൽ 1989- ലാണ് അലാ മുറാബിത് ജനിക്കുന്നത്. ഡോക്ടറായ പിതാവിന്റെ പന്ത്രണ്ട് മക്കളിൽ ആറാമതായാണ് അവർ ജനിക്കുന്നത്[8]. മാതാപിതാക്കളുടെ നീതിയുക്തമായ സമീപനം തന്നെ വളരെയധികം സ്വാധീനിച്ചതായി അലാ മുറാബിത് വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ മനസ്സിലാക്കി തരുന്നതിൽ അവർ വഹിച്ച പങ്ക് അനല്പമാണെന്നും അലാ പറയുന്നുണ്ട്[9].
2005- ൽ അലാ മുറാബിതിന്റെ പതിനഞ്ചാം വയസ്സിൽ കുടുംബസമേതം ലിബിയയിലെ സാവിയയിലേക്ക് അവർ മാറി. 2013- ൽ സാവിയ സർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറായി പഠനം പൂർത്തിയാക്കിയ അലാ മുറാബിത്, പഠന കാലത്ത് തന്നെയുണ്ടായ 2011 ലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് വിവിധ ക്ലിനിക്കുകളിൽ സേവനമനുഷ്ഠിച്ചു[10][11]. വിമതരുമായി സഹകരിച്ച് കൊണ്ട് പിതാവ് വൈദ്യ സഹായം നൽകി വന്നു. ഡോ. എം എന്ന അപരനാമത്തിൽ സ്കൈന്യൂസ് വാർത്തയിൽ പ്രസിദ്ധപ്പെട്ടതോടെ കുടുംബത്തിന്റെ അരക്ഷിതാവസ്ഥ രൂക്ഷമായി[12] [13] [14].
2013 ൽ മെഡിസിൻ ബിരുദം നേടിയ ശേഷം ലണ്ടനിലെ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഇന്റർനാഷണൽ സ്ട്രാറ്റജി ആൻഡ് ഡിപ്ലോമസി എന്നതിൽ മാസ്റ്റേഴ്സ് ബിരുദം നേടി[15].
2011-ൽ വോയ്സ് ഓഫ് ലിബിയൻ വുമൺ എന്ന സംഘടനക്ക് രൂപം നൽകിയ അലാ മുറാബിത്, 2015 വരെ അതിന്റെ അധ്യക്ഷയായി തുടർന്നു. തന്റെ വൈദ്യ വിദ്യാഭ്യാസ കാലത്തായിരുന്നു സംഘടനയുടെ രൂപീകരണം നടന്നത്[16]. 2011-ലെ ലിബിയൻ വിപ്ലവത്തിന്റെ ശേഷമായിരുന്നു അത്. സാമൂഹ്യ ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനായി സംഘം പ്രവർത്തിച്ചു വന്നു.