ജനനം | 161 AH |
---|---|
മരണം | 234 AH |
പ്രദേശം | Iraq |
ചിന്താധാര | അഥരി[1] |
പ്രധാന താത്പര്യങ്ങൾ | ഹദീഥ് |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ഒൻപതാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ഹദീഥ് വിശാരദനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു അലി ഇബ്ൻ അൽ മദീനി എന്നറിയപ്പെട്ട അബുൽ ഹസൻ അലി ഇബ്ൻ അബ്ദുല്ലാഹ് അൽ മദീനി[4] (778 CE/161 AH – 849/234) (അറബി: أبو الحسن علي بن عبد الله بن جعفر المديني) ഹദീഥ് വിശകലനത്തിലെ പ്രധാനികളായ നാല് പണ്ഡിതരുടെ പട്ടികയിൽ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു[5]. അഹ്മദ് ഇബ്ൻ ഹൻബൽ, ഇബ്ൻ അബീ ശൈബ, യഹ്‌യ ഇബ്ൻ മഈൻ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഹദീഥ് ശാസ്ത്രത്തിൽ വലിയ സ്വാധീനം അലി ഇബ്ൻ അൽ മദീനി ചെലുത്തിയതായി വിലയിരുത്തപ്പെടുന്നു.
മദീനാ വംശജരായ കുടുംബത്തിൽ ഇറാഖിലെ ബസറയിൽ 778 CE/161 AH -ലാണ് ഇബ്ൻ അൽ മദീനി ജനിക്കുന്നത്[6]. പിതാവ് അബ്ദുല്ലാഹ് ഇബ്ൻ ജാഫർ, ഹമ്മാദ് ഇബ്ൻ യസീദ്, ഹുഷൈം, സുഫ്‌യാൻ ഇബ്ൻ ഉയയ്ന എന്നിവരിൽ നിന്നായി വിദ്യയഭ്യസിച്ച അദ്ദേഹം പഠനത്തിൽ വലിയ മികവ് പുലർത്തിയതായി പറയപ്പെടുന്നു[4].
ഹദീഥ്, ഹദീഥ് നിവേദകരുടെ ജീവചരിത്ര വിശകലനം, അൽ-ഇലാൽ (സനദ്, നിവേദന പരമ്പര എന്നിവയിൽ പ്രത്യക്ഷമല്ലാത്ത വൈകല്യങ്ങൾ) എന്നിവയിൽ ഇബ്ൻ അൽ മദീനി വൈദഗ്ദ്ധ്യം നേടി. സമകാലികരും പിൻഗാമികളും അദ്ദേഹത്തെ ഹദീഥുകളെ സംബന്ധിച്ച് ഏറ്റവും അറിവുള്ളവൻ എന്ന് പ്രശംസിച്ചു വന്നു[4].
ഇബ്‌നു അൽ മദീനി ഇറാഖിലെ സമറയിൽ 849 ജൂണിൽ (ദുൽഖഅദ 234-ൽ) ഇറാഖിലെ സമർറയിൽ ഇബ്ൻ അൽ മദീനി അന്തരിച്ചു[4][6].
{{cite book}}
: CS1 maint: unrecognized language (link)
{{cite book}}
: CS1 maint: unrecognized language (link)