പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെമുസ്ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലാണ് അലി രാജ ഉൾപ്പെടുന്നത്. അറക്കൽ രാജവംശത്തിൽ അധികാരം കൈമാറിയിരുന്നത് ആൺ പെൺ ലിംഗ വ്യത്യാസമില്ലാതെ ആ കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തിക്കായിരുന്നു. അറക്കൽ രാജവംശത്തിലെ ഭരണാധികാരി പുരുഷനാണെങ്കിൽ അലി രാജ എന്നും സ്ത്രീ ആണെങ്കിൽ അറക്കൽ ബീവി എന്നുമാണ് അറിയപ്പെട്ടിരുന്നത്.