![]() | |
ഔദ്യോഗികഭാഷകൾ | സംസ്കൃതം തുളു പ്രാചീന കന്നഡ |
തലസ്ഥാനങ്ങൾ | ആദ്യകാലത്ത് : മംഗലാപുരം പിൽക്കാലത്ത്: ഉദ്യാവര, ബർകൂർ |
ഭരണസംവിധാനം | രാജഭരണം |
തുടർന്നുവന്ന രാജ്യം | വിജയനഗര സാമ്രാജ്യം |
പഴയ കാനറ ഭരിച്ചിരുന്ന രാജവംശമാണ് അലൂപ രാജവംശം. അലൂവ, അൽവ എന്നും ഇവർ അറിയപ്പെട്ടിരുന്നു[1] നാലാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയാണ് ഇവർ കർണാടകത്തിന്റെ തീരദേശപ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്നത്. താരതമ്യേന അപ്രധാനമായ ഒരു രാജവംശമായിരുന്നു ഇത്. അൽവഖേദ പ്രദേശം ഇവർ ബി.സി. രണ്ടാം നൂറ്റാണ്ടുമുതൽ എ.ഡി. 450 വരെ ഭരിച്ചിരുന്നു. ബനവാസിയിൽ കാദംബർ ശക്തിപ്രാപിച്ചപ്പോൾ അലൂപർ ഇവരുടെ മേധാവിത്വമംഗീകരിച്ചു. പിന്നീട് ചാലൂക്യന്മാർ, ഹൊയ്സാലന്മാർ, വിജയനഗര രാജാക്കന്മാർ എന്നിവർക്കൊക്കെ അലൂപരാജവംശം കീഴ്പ്പെടുകയുണ്ടായി.
ഇവർ മരുമക്കത്തായമാണ് അനുസരിച്ചിരുന്നതെന്ന് സൂചനയുണ്ട്. ബണ്ട് സമുദായത്തിൽപെട്ടവരായിരുന്നു ഇവർ സോയിദേവ എന്ന അലൂപ രാജാവിനുശേഷം അധികാരത്തിലെത്തിയത് ഇദ്ദേഹത്തിന്റെ അനന്തരവനായ കുലശേഖര ബങ്കിദേവ ആയ്രുന്നു (ഇദ്ദേഹം അലൂപ രാജകുമാരിയായിരുന്ന കൃഷ്ണയിതായിയുടെയും ഹൊയ്സാലനായ വീര ബല്ലാള മൂന്നാമന്റെയും മകനായിരുന്നു).[2] തുളുനാട്ടിൽ അമ്മവഴി പിന്തുടർച്ചാവകാശം കൊണ്ടുവന്നത് ഭൂത അലൂപ പാണ്ഡ്യ എന്ന രാജാവാണെന്നാണ് ഐതിഹ്യം[3]
ബണ്ട് സമുദായക്കാർ ഇപ്പോഴും ആൽവ എന്ന പേര് ഉപയോഗിക്കുന്നുണ്ട്.[4][5] ഇവർ അമ്മവഴിയുള്ള പിന്തുടർച്ച അനുസരിക്കുന്നവരാണ്. [6] കുലശേഖരദേവ അലൂപേന്ദ്രദേവ ആണ് അവസാന അലൂപ രാജാവ്. ഇദ്ദേഹത്തിന്റെ ലിഖിതം (എ.ഡി. 1444) മൂദബിദ്രിയിൽ കണ്ടെടുത്തിട്ടുണ്ട്[7]
{{cite book}}
: CS1 maint: extra punctuation (link)
{{cite book}}
: Check |url=
value (help)
{{cite book}}
: |first=
has numeric name (help)CS1 maint: extra punctuation (link)