അലേഷ് ഷ്‌റ്റെയ്ഗർ | |
---|---|
ജനനം | സ്ലൊവീനിയ | 31 മേയ് 1973
തൊഴിൽ | കവി, പത്രാധിപർ, വിവർത്തകൻ, സാഹിത്യ വിമർശകൻ |
അവാർഡുകൾ | Kašmir Rožanc Award |
സ്ലൊവീനിയൻ കവിയും പത്രാധിപരും വിവർത്തകനും സാഹിത്യ വിമർശകനുമാണ് അലേഷ് ഷ്‌റ്റെയ്ഗർ(1973).
യുഗോസ്ലാവിയയുടെ പതനത്തോടെയാണ് ഷ്‌റ്റെയ്ഗർ, രചനയുടെ പാത തെരഞ്ഞെടുക്കുന്നത്. 1995 ൽ 'സഹോവിൻസ് ഉർ' (Šahovnice ur )എന്ന ക്വ്യ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെ ശ്രദ്ധേയനായി. മൂന്നാഴ്ചക്കകം എല്ലാ കോപ്പികളും വിറ്റഴിഞ്ഞു. 16 ഭാഷകളിൽ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു. നിജിഗ റെസി (Knjiga reči - Thee Book of Things, 2010 ) എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് പരിഭാഷക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2012 മുതൽ റിട്ടൺ ഓൺ സൈറ്റ് എന്ന പേരിൽ എഴുത്തിന്റെ അവതരണം നടത്തുന്നു. [1]
നാടുകടത്തപ്പെട്ട കവികളുടെ ജീവിതത്തെ തന്റെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന 'ദ പിരമിഡ് ഓഫ് എക്‌സൈൽഡ് പൊയറ്റ്‌സ്' എന്ന ഇൻസ്റ്റലേഷൻ അവതരിപ്പിച്ചു. പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിന് നടുവിലാണ് ചാണകവറളിയും പായയും കൊണ്ട് കൂറ്റൻ പിരമിഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞ്, അശരീരിയായ കവിതാലാപനം കേട്ടുകൊണ്ടുള്ള നടത്തമാണ് സന്ദർശകർക്കായി കവികൂടിയായ ഷ്‌റ്റെയ്ഗർ പലായനത്തിന് വിധിക്കപ്പെട്ട കവികളുടെ അവസ്ഥ എന്ന രീതിയിൽ ഒരുക്കിയിരിക്കുന്നത്. ബിനാലെയുടെ ആദ്യ രണ്ടുദിവസങ്ങളിൽ 'ഫയർ വാക് വിത് മീ' എന്ന പേരിൽ 10 മിനിറ്റ് ദൈർഘ്യമുള്ള നടത്തങ്ങൾ പിരമിഡിലൂടെ സന്ദർശകർക്കൊപ്പം ഷ്‌റ്റെയ്ഗർ നടത്തിയിരുന്നു. മഹാകവികളായ ഒവിഡ്, ബ്രെത്‌ഹോൾഡ് ബ്രഹ്ത്, മഹ്‌മൂദ് ദർവീഷ്, യാങ്ങ് ലിയാൻ, ജോസഫ് ബ്രോഡ്‌സ്‌കി, ഇവാൻ ബ്ലാറ്റ്‌നി, സീസർ വല്ലെഹോ തുടങ്ങിയവരുടെ കവിതകൾ പിരിമിഡിലെ ഇരുട്ടിൽ കേൾക്കാം. [2]