അവോൺ വാലി ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 31°37′30″S 116°11′01″E / 31.62500°S 116.18361°E |
വിസ്തീർണ്ണം | 43.66 km2 (16.9 sq mi)[1] |
Website | അവോൺ വാലി ദേശീയോദ്യാനം |
ആവോൺ വാലി ദേശീയോദ്യാനം എന്നത് പടിഞ്ഞാറാൻ ആസ്ട്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. പെർത്തിനു വടക്കു-കിഴക്കായി 47 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ആവോൺ നദിയുടെ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിക്കുന്നത്. താഴ്വരയുടെ അറ്റങ്ങൾ കുത്തനെ നദിയിലേക്ക് ചരിഞ്ഞു കിടക്കുന്നു. ഏകദേശം 200 മീറ്റർ ആഴമുണ്ടിവിടെ. ഈ മേഖലയിൽ ഗ്രാനൈറ്റ് പാറകൾ ഉണ്ട്. ലോമ്സ്, ഗ്രോവൽസ്, ലാറ്ററൈറ്റ് ഉൾപ്പെടെയുള്ള മണ്ണിനങ്ങൾ ഈ ദേശീയോദ്യാനത്തിലുണ്ട്. [2]
1971 ഒക്റ്റോബർ 15 നാണ് ഈ ദേശീയോദ്യാനത്തിന് ഔദ്യോഗികമായി പേരു നൽകുന്നത്. [3]
ജിറാ, മറി, വൻഡൂ എന്നീ മരങ്ങൾ ഈ ദേശീയോദ്യാനത്തിൽ കാണാം. അതോടൊപ്പം 90 വ്യത്യസ്ത സ്പീഷീസിൽപ്പെട്ട പക്ഷികൾ ഈ ദേശീയൊദ്യാനത്തെ പക്ഷിനിരീക്ഷണത്തിന് അനുയോദ്യമായ സ്ഥലമാക്കി മാറ്റുന്നു. ഇവിടുത്തെ വനപ്രദേശങ്ങൾക്കിടയിൽ ക്രിസ്മസ് മരങ്ങളും ഗ്രാസ് മരങ്ങളും വ്യാപിച്ചുകിടക്കുന്നു. [4]
{{cite journal}}
: Cite journal requires |journal=
(help)
{{cite news}}
: Cite has empty unknown parameter: |deadurl=
(help)