ലെഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമ | |
---|---|
ജനനം | 1933 |
മരണം | 1989 |
ദേശീയത | ഇന്ത്യ |
തൊഴിൽ | കേണൽ , സെവൻത് ബിൻ പാരച്യൂട്ട് റെജിമെന്റ് , ഇന്ത്യൻ ആർമി |
അറിയപ്പെടുന്നത് | എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ |
പുരസ്കാരങ്ങൾ | പത്മശ്രീ,അർജുന അവാർഡ് |
എവറസ്റ്റ് കൊടുമുടി കീഴടക്കിയ പതിനാറാമത്തെ ആളും ആദ്യ ഇന്ത്യക്കാരനുമാണ് ലെഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമ (1933--1989)[1]. 1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു. കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി. പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ചയോളം കാത്തിരുന്നു.
1965 മെയ് 20 നു ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമയും നവാങ് ഗോംബു ഷെർപയും കൊടുമുടിയിൽ കയറി, അങ്ങനെ എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടം ലഫ്റ്റനന്റ് കേണൽ അവതാർ. എസ്. ചീമ സ്വന്തമാക്കി.[2][3][4][5][6][7][8]
ഇന്ത്യൻ ആർമിയിൽ സെവൻത് ബിൻ പാരച്യൂട്ട് റെജിമെന്റിൽ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പിന്നീട് കേണലായി സ്ഥാനക്കയറ്റം ലഭിച്ചു. അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജുന അവാർഡും[9] പത്മശ്രീയും ലഭിച്ചിരുന്നു.[10]
രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിലെ ഗുരു ഹർക്രിഷൻ പബ്ലിക് സ്കൂളിന്റെ സ്ഥാപകനുമാണ്.